ഹജ്ജ്: അര്‍ഹരായ വിഭാഗങ്ങളെ വെളിപ്പെടുത്തി സൗദി മന്ത്രാലയം
കൊവിഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വൈറസ് ബാധിതരാവുകയും പിന്നീട് സുഖംപ്രാപിക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍, മറ്റു സുരക്ഷാ വിഭാഗക്കാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കും സ്വദേശികളില്‍നിന്നു ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കുകയെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിന്‍തിന്‍ വ്യക്തമാക്കി.
ദമ്മാം: ഈ വര്‍ഷത്തെ ഹജ്ജിന് സ്വദേശികളില്‍നിന്ന് അര്‍ഹരായ വിഭാഗത്തെ വെളിപ്പെടുത്തി മന്ത്രാലയം.കൊവിഡ് സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട് വൈറസ് ബാധിതരാവുകയും പിന്നീട് സുഖംപ്രാപിക്കുകയും ചെയ്ത പോലിസ് ഉദ്യോഗസ്ഥര്‍, മറ്റു സുരക്ഷാ വിഭാഗക്കാര്‍, ആരോഗ്യ ജീവനക്കാര്‍ എന്നിവര്‍ക്കായിരിക്കും സ്വദേശികളില്‍നിന്നു ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കുകയെന്ന് ഹജ്ജ്- ഉംറ മന്ത്രി ഡോ.മുഹമ്മദ് സ്വാലിഹ് ബിന്‍തിന്‍ വ്യക്തമാക്കി.
വിദേശികളില്‍ നിന്നും അതാത് കോണ്‍സലേറ്റ് എംബസി മുഖേനയുള്ള വ്യക്തികളെയായിരിക്കും പങ്കെടുപ്പിക്കുക. മിക്കവാറും ഡിപ്ലോമാറ്റിക് വിഭാഗക്കാര്‍ക്കായി പരിമിതപ്പെടുത്താനാണ് സാധ്യത.കൊവിഡ് 19 പ്രതിസന്ധി നില നില്‍ക്കുന്നതിനാല്‍ സൗദിയില്‍ നിന്നും പതിനായിരത്തില്‍ താഴെ പേര്‍ക്കു മാത്രമേ അനുമതി നല്‍കുവെന്ന് മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു.