സംഘപരിവാരത്തെ നിലക്ക് നിര്‍ത്താന്‍ ഒന്നിച്ച് നിന്ന് ശക്തിയാര്‍ജിക്കണം: ശിഹാബുദ്ധീന്‍ മൗലവി
അല്‍ഖോബാര്‍: ഭരണകൂടത്തിന്റെ പിന്‍ബലത്തില്‍ രാജ്യത്താകമാനം അക്രമം നടത്തുന്ന സംഘപരിവാത്തെ നിലക്ക് നിര്‍ത്താന്‍ എല്ലാവരും ഒരുമിച്ച് നിന്ന് ശക്തിയാര്ജിക്കേണ്ടതുണ്ടെന്നു ഷിഹാബുദ്ദീന് മൗലവി മൂവാറ്റുപുഴ അഭിപ്രായപ്പെട്ടു.
'ശക്തിയാണ് പ്രതാപം' വിഷയത്തില്‍ ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം അല്‍ഖോബാര്‍ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച മതവിജ്ഞാന സദസ്സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അഖ്ലാഖില്‍ തുടങ്ങി തബ്രീസ് അന്‍സാരിയില്‍ എത്തിനില്‍ക്കുന്ന സംഘപരിവാര അക്രമിക്കൂട്ടങ്ങള്‍ക്ക് കൃത്യമായ പ്രതിരോധം തീര്‍ക്കേണ്ടതുണ്ട്. ഇതിലൂടെ മാത്രമേ ഇപ്പോള്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നതും ഭാവിയില്‍ വരാനിരിക്കുന്നതുമായ അതിക്രമങ്ങളെ തടയാനും മതന്യൂനപക്ഷങ്ങള്‍ ഉള്‍പ്പെടെയുള്ള വിഭാഗങ്ങള്‍ക്ക് പ്രതാപം കണ്ടെത്താനും കഴിയുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
പരിപാടിയില്‍ മുബാറക്ക് പൊയില്‍തൊടി അദ്ധ്യക്ഷത വഹിച്ചു. അല്‍ ഹാഫിസ് ഫൈസല്‍ മമ്പഇ, മുഹമ്മദ് യാസിര്‍ സംസാരിച്ചു. പ്രോഗ്രാം കണ്‍വീനര്‍ അമീന് ബീമാപ്പള്ളി, ഫസല്‍ റഹ്മാന്, മന്‍സൂര്‍ പൊന്നാനി, ഇഖ്ബാല്‍ ചെറായി, അസ്കര്‍ തിരുനാവായ, നെസില്‍, ഷാഹിദ്, ഷെരീഫ് കോട്ടയം നേതൃത്വം നല്കി.