പ്രവാസികളുടെ വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം: പിസിഎഫ്

തിങ്ങിത്താമസിക്കുന്ന ക്യാംപുകളിലേക്ക് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോവും. അതിന് ഇടവരുത്താതെ മൗനംവെടിഞ്ഞ് തീരുമാനമുണ്ടാവണമെന്ന് യോഗം അഭിപ്രായപ്പെട്ടു.

Update: 2020-04-15 06:34 GMT

ദമ്മാം: ഒട്ടുമിക്ക രാജ്യങ്ങളിലും കൊവിഡ് 19 പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് മേഖലകളില്‍ കഴിയുന്ന ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസികള്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉടനടി പരിഹാരം കാണണമെന്ന് പിസിഎഫ് അല്‍ ഖോബാര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. രാജ്യത്തിന്റ വളര്‍ച്ചയ്ക്ക് വിദേശനാണ്യം നേടിത്തരുന്ന പ്രവാസികള്‍ പല ക്യാംപുകളിലും കര്‍ഫ്യൂ കാരണം ജോലിയില്ലാതെയും പുറത്തിറങ്ങാന്‍ സാധിക്കാതെയും അരപട്ടിണിയുമായി കഴിയുമ്പോള്‍ സ്വദേശത്തേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള പ്രവാസികളുടെ ആവശ്യം ബന്ധപ്പെട്ടവര്‍ അടിയന്തരമായി മനസ്സിലാക്കണം.

തിങ്ങിത്താമസിക്കുന്ന ക്യാംപുകളിലേക്ക് പകര്‍ച്ചവ്യാധി പിടിപെട്ടാല്‍ കാര്യങ്ങള്‍ കൈവിട്ടു പോവും. അതിന് ഇടവരുത്താതെ മൗനംവെടിഞ്ഞ് തീരുമാനമുണ്ടാവണമെന്ന് യോഗം അഭിപ്രായപ്പെട്ടു. പകര്‍ച്ചവ്യാധി നമ്മുടെ രാജ്യത്ത് ഒരു മതത്തിന്റെ പേരില്‍ മാത്രം കെട്ടിവച്ച് മനുഷ്യനെ തല്ലിക്കൊല്ലുന്ന സംഘപരിവാര്‍ ശക്തികളെ ലോകം തിരിച്ചറിയണം. ഈ ക്രൂരത കണ്ടില്ലെന്നു നടിക്കുന്ന ഭരണാധികാരികളുടെ മൗനത്തില്‍ ആശങ്ക രേഖപ്പെടുത്തുന്നു. കൊറോണ പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ നടന്ന യോഗം ശംസുദ്ദീന്‍ ഫൈസി കൊട്ടുകാട് ഉദ്ഘാടനം ചെയ്തു.

പി ടി കോയ പൂക്കിപറമ്പ് അധ്യക്ഷവഹിച്ചു. മഹാമാരി ജനങ്ങളില്‍നിന്ന് അകന്നുപോവുന്നതിനുവേണ്ടി സിറാജുദ്ദീന്‍ സഖാഫി പ്രത്യേക പ്രാര്‍ത്ഥന നടത്തി. ഷാജഹാന്‍ കൊട്ടുകാട്, ബദറുദ്ദീന്‍ ആദിക്കാട്ടുകുളങ്ങര, നിസാം വെള്ളാവില്‍, അഷ്‌റഫ് ശാസ്താംകോട്ട, സലിം ചന്ദ്രാപ്പിന്നി, അഫ്‌സല്‍ ചിറ്റുമൂല, മുസ്തഫ പട്ടാമ്പി, ഷാഫി ചാവക്കാട്, ഫൈസല്‍ കിള്ളി, ഷാഹുല്‍ ഹമീദ് പള്ളിശ്ശേരിക്കല്‍, സാക്കിര്‍ ഹുസൈന്‍ ഐസിഎസ്, ആലിക്കുട്ടി മഞ്ചേരി, സഫീര്‍ വൈലത്തൂര്‍, നവാസ് ഐസിഎസ്, യഹിയ മുട്ടയ്ക്കാവ് സംസാരിച്ചു. 

Tags:    

Similar News