ലഹരി ഗുളികകളുടെ വന്‍ശേഖരവുമായി സൗദിയില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

അല്‍ ഖസീമില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി അറിയിച്ചു.

Update: 2022-02-25 02:24 GMT
ലഹരി ഗുളികകളുടെ വന്‍ശേഖരവുമായി സൗദിയില്‍ ഇന്ത്യക്കാരന്‍ പിടിയില്‍

റിയാദ്: ലഹരി ഗുളികകളുടെ വന്‍ശേഖരവുമായി സൗദിയില്‍ ഇന്ത്യക്കാരന്‍ പിടിയില്‍. അല്‍ ഖസീമില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് മേജര്‍ മുഹമ്മദ് അല്‍ നജീദി അറിയിച്ചു.

52,853 ലഹരി ഗുളികകളാണ് ഇരുവരില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. വ്യത്യസ്ത തരത്തില്‍ പെട്ട ഏഴു തോക്കുകളും വെടിയുണ്ടകളും മറ്റ് ചില നിരോധിത വസ്തുക്കളും ഇവരുടെ പക്കലുണ്ടായിരുന്നു. രാജ്യത്ത് മയക്കുമരുന്ന് കടത്തുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘങ്ങള്‍ക്കായി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സൗദി യുവാവിനെയും ഇന്ത്യക്കാരനെയും കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.

ഇരുവര്‍ക്കുമെതിരേ നിയമപ്രകാരമുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ വക്താവ് അറിയിച്ചു.

Tags:    

Similar News