രാഷ്ട്രപിതാവിനെ രക്തസാക്ഷിയാക്കിയവര്‍ രാഷ്ട്രത്തെയും രക്തസാക്ഷിയാക്കുന്നു: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

70 വര്‍ഷം മുമ്പ് ഗാന്ധിജിയെ വെടിവച്ചിടാന്‍ ആയുധം നല്‍കിയ സംഘപരിവാരശക്തികള്‍ ഇന്ന് ആയിരക്കണക്കിന് ഗോഡ്‌സെമാര്‍ക്ക് ആയുധങ്ങള്‍ നല്‍കി രാഷ്ട്രത്തിന്റെ നെഞ്ചിന്‍കൂട്ടിലേക്ക് നിരന്തരം നിറയൊഴിച്ചുകൊണ്ടിരിക്കുകയാണ്. ഗാന്ധിയെ മുസ്്‌ലിം കൊന്നുവെന്ന് വര്‍ഗീയരക്തം സിരകളില്‍ തിളച്ചുമറിഞ്ഞ ഹിന്ദുത്വവാദികള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അതിന് മുമ്പും അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. ഇന്നും അദ്ദേഹം കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

Update: 2019-01-31 13:43 GMT

ജിദ്ദ: രാഷ്ട്രപിതാവിനെ രക്തസാക്ഷിയാക്കിയവര്‍ രാഷ്ട്രത്തെയും രക്തസാക്ഷിയാക്കുകയാണെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി ആരോപിച്ചു. 70 വര്‍ഷം മുമ്പ് ഗാന്ധിജിയെ വെടിവച്ചിടാന്‍ ആയുധം നല്‍കിയ സംഘപരിവാരശക്തികള്‍ ഇന്ന് ആയിരക്കണക്കിന് ഗോഡ്‌സെമാര്‍ക്ക് ആയുധങ്ങള്‍ നല്‍കി രാഷ്ട്രത്തിന്റെ നെഞ്ചിന്‍കൂട്ടിലേക്ക് നിരന്തരം നിറയൊഴിച്ചുകൊണ്ടിരിക്കുകയാണ്. ഗാന്ധിയെ മുസ്്‌ലിം കൊന്നുവെന്ന് വര്‍ഗീയരക്തം സിരകളില്‍ തിളച്ചുമറിഞ്ഞ ഹിന്ദുത്വവാദികള്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അതിന് മുമ്പും അദ്ദേഹത്തെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നു. ഇന്നും അദ്ദേഹം കൊലചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

പിന്നാക്ക മതന്യൂനപക്ഷങ്ങള്‍ക്കെതിരേയും സംഘപരിവാരത്തിനെതിരേ ശബ്ദിക്കുന്ന സാംസ്‌കാരിക നായകന്‍മാര്‍ക്കെതിരെയും സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്കെതിരെയും ഇക്കൂട്ടര്‍ അക്രമം അഴിച്ചുവിടുന്നു. ദബോല്‍ക്കറും ഗോവിന്ദ് പന്‍സാരയും എം എം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും സന്ദീപാനന്ദഗിരിയും സ്വാമി അഗ്‌നിവേശും സഞ്ജീവ് ഭട്ടും എല്ലാം അതിന്റെ ഇരകളാണ്. ഇത്തരം ഛിദ്രശക്തികള്‍ രാജ്യത്തിന്റെ അഖണ്ഡതയ്ക്കും മതേതരസംസ്‌കാരത്തിനും ജനാധിപത്യ ആദര്‍ശങ്ങള്‍ക്കുമെതിരെയാണ് വെല്ലുവിളികള്‍ ഉയര്‍ത്തുന്നത്.

ഇതിനെതിരേ മുഴുവന്‍ ജനാധിപത്യവിശ്വാസികളുടെയും ശബ്ദം ഉയര്‍ന്നുവരണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍, ജനറല്‍ സെക്രട്ടറി കോയിസ്സന്‍ ബീരാന്‍കുട്ടി, സെക്രട്ടറിമാരായ മുഹമ്മദ് കുട്ടി തിരുവേഗപ്പുറ, അലി കാരാടി, വൈസ് പ്രസിഡന്റ് ശാഹുല്‍ ഹമീദ് ചേലക്കര, റാഫി ചേളാരി, അസൈനാര്‍, ശാഹുല്‍ ഹമീദ് ചേളാരി എന്നിവര്‍ സംബന്ധിച്ചു.

Tags:    

Similar News