യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ പുനരാരംഭിച്ചു

Update: 2020-04-26 16:22 GMT

അബൂദബി: യുഎഇയിലെ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സേവനങ്ങള്‍ ഇന്നലെ മുതല്‍ ഭാഗികമായി പുനരാരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ സേവനം പരിമിതമായിരിക്കും. മെയ് 31നകം കാലാവധി അവസാനിക്കുന്ന പാസ്‌പോര്‍ട്ടുകളുടെ പുതുക്കല്‍ പ്രക്രിയ മാത്രമാണ് ഇപ്പോള്‍ നടക്കുക. ദുബയ് അല്‍ ഖലീജ് സെന്റര്‍, ദേര ബിഎല്‍എസ് കേന്ദ്രം, ഷാര്‍ജ മെയിന്‍ സെന്റര്‍, ഫുജൈറ ഐഎസ് സി, റാസല്‍ഖൈമ ബിഎല്‍എസ് എന്നിങ്ങനെ അഞ്ചു കേന്ദ്രങ്ങളാണ് പ്രവര്‍ത്തിക്കുക.

    info@blsindiavisa-uae.com എന്ന വിലാസത്തില്‍ അപ്പോയിന്‍മെന്റിന് അപേക്ഷിച്ച് ബുക്കിങ് ലഭിച്ചാല്‍ മാത്രം ഇവിടങ്ങളിലേക്ക് പുറപ്പെട്ടാല്‍ മതി. അടിയന്തിര സാഹചര്യമാണെങ്കില്‍ passport.dubai@mea.gov.in എന്ന വിലാസത്തില്‍ പാസ്‌പോര്‍ട്ടിന്റെ കോപ്പിയും അടിയന്തിര ആവശ്യമെന്തെന്നും അറിയിക്കുക. അനുബന്ധ രേഖകളും സമര്‍പ്പിക്കുക. അറ്റസ്‌റ്റേഷന്‍ സേവനങ്ങളും അപ്പോയിന്‍മെന്റിനു ശേഷം ലഭ്യമാവും. 043579585 എന്ന നമ്പറിലോ ivsglobaldxb@gmail.com വിലാസത്തിലോ ആണ് അപേക്ഷിക്കേണ്ടത്.




Tags:    

Similar News