ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റയ്ന്‍ കാംപയ്ന്‍

ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്‌ന്റെയും സഹകരണത്തോടെ ഒക്ടോബര്‍4 മുതല്‍ നവംബര്‍ 4 വരെ ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റയ്ന്‍ കാംപയ്ന്‍ സംഘടിപ്പിക്കുന്നു.

Update: 2019-10-02 17:52 GMT

മനാമ: ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള ഘടകം അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെയും സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സ്‌ന്റെയും സഹകരണത്തോടെ ഒക്ടോബര്‍4 മുതല്‍ നവംബര്‍ 4 വരെ ഹാപ്പി ഫാമിലി ഹെല്‍ത്തി ബഹ്‌റയ്ന്‍ കാംപയ്ന്‍ സംഘടിപ്പിക്കുന്നു.

കാംപയിനോട് അനുബന്ധിച്ച് ഒക്ടോബര്‍ 4 ന് വൈകീട്ട് 3.30 മുതല്‍ 6 മണി വരെ അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ ബഹ്‌റയ്‌നിലെ പ്രമുഖ കൗണ്‍സിലര്‍ മുഹമ്മദ് നബീല്‍ നയിക്കുന്ന പാരന്റിങ് ക്ലാസും അല്‍ ഹിലാല്‍ ഹോസ്പിറ്റലിലെ പ്രമുഖ ഗൈനക്കോളജിസ്‌റ് ഡോ. ദേവിശ്രീ രാധാമണി നയിക്കുന്ന ഗൈനോക്കോളജി ബോധവല്‍ക്കരണ ക്ലാസും നടക്കും. അന്ന് തന്നെ വൈകീട്ട് 6 മണി മുതല്‍ 7.30 വരെ സ്‌റ്റേഫിറ്റ് വ്യായാമങ്ങളുടെ പ്രദര്‍ശനവും അന്തലൂസ് ഗാര്‍ഡനില്‍ നടക്കും.

ഒക്ടോബര്‍ 11 ന് രാവിലെ 7 മുതല്‍ 11 വരെ സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ രക്തദാന ക്യാംപും, ഒക്ടോബര്‍ 18 ന് രാവിലെ 8 മുതല്‍ 11.30 വരെ അഥില്യ അല്‍ ഹിലാല്‍ ഹോസ്പിറ്റലില്‍ മാസ്സ് ഹെല്‍ത്ത് ചെക്ക് അപ്പ് ക്യാംപും നടക്കും. ജനറല്‍ മെഡിസിന്‍, പ്രമേഹം, കൊളസ്‌ട്രോള്‍, പ്രഷര്‍, ലിവര്‍, കിഡ്‌നി, തുടങ്ങിയ പരിശോധനാ സേവനങ്ങള്‍ തികച്ചും സൗജന്യമായി ഈ ക്യാംപില്‍ നിന്നു ലഭിക്കും.

കൂടാതെ പ്രത്യേക ഇളവോടുകൂടിയ സര്‍വീസുകള്‍, കണ്‍സള്‍ട്ടേഷന്‍, മരുന്നുകള്‍ എന്നിവയും അല്‍ ഹിലാല്‍ ഹോസ്പിറ്റലിന്റെ പ്രിവിലേജ് കാര്‍ഡ് വഴി പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് താഴെ കാണുന്ന ലിങ്കുകളില്‍ കയറി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

പേരന്റിങ് & ഗൈനക്കോളജി ബോധവല്‍ക്കരണ ക്ലാസ്: https://bit.ly/2nxDFiI

രക്തദാന ക്യാംപ് & മാസ്സ് ഹെല്‍ത്ത് ചെക്ക്അപ്പ് ക്യാംപ്: https://bit.ly/2nGmZGp

കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപെടുക: 33202833, 33178845.

Tags:    

Similar News