ദമ്മാം: ആസന്നമായ ലോകസഭാ തെരഞ്ഞെടുപ്പില്‍ ' യഥാര്‍ത്ഥ ബദലിന് എസ്ഡിപിഐ യെ പിന്തുണക്കൂ' എന്ന പ്രമേയത്തില്‍ കിഴക്കന്‍ പ്രവിശ്യയിലുടനീളം പ്രചാരണം സംഘടിപ്പിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അല്‍ ഹസ, കോബാര്‍, ദമ്മാം, ജുബൈല്‍, ഖഫ്ജി തുടങ്ങിയ നഗരങ്ങളില്‍ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍, ലഘുലേഖ വിതരണം, ഹൗസ് കാംപയിന്‍, കോര്‍ണര്‍ മീറ്റുകള്‍ എന്നിവ സംഘടിപ്പിക്കും. ഇതിനായി അബ്ദുസ്സലാം മാസ്റ്റര്‍ മുഖ്യ രക്ഷാധികാരിയും നാസര്‍ കൊടുവള്ളി ചെയര്‍മാനുമായി 101 അംഗ കാംപയിന്‍ കമ്മിറ്റിക്ക് രൂപം നല്‍കി. ഏപ്രില്‍ 5ന് മുഴുവന്‍ ബ്ലോക്കുകളിലും പ്രവര്‍ത്തക കണ്‍വന്‍ഷനുകളും ഏപ്രില്‍ 12ന് ദമ്മാമില്‍ ബഹുജന സംഗമവും സംഘടിപ്പിക്കും.
രാജ്യത്തിന്റെ ജീവനാഡിയായ മതേതരത്വം തകര്‍ത്ത് ഹിന്ദുത്വ രാഷ്ട്രം പ്രഖ്യാപിക്കാനുള്ള പദ്ധതികളുമായി സംഘപരിവാരം മുമ്പോട്ട് പോകുമ്പോള്‍, ഇന്ത്യയിലെ മത ന്യൂനപക്ഷങ്ങും സാധാരണക്കാരും ഇത്രയും കാലം പിന്തുണച്ച കോണ്‍ഗ്രസ്, ഇടത് ഉള്‍പ്പെടെയുള്ള എല്ലാ മതേതര പാര്‍ട്ടികളും മൗനം പാലിക്കുകയും പിന്തുണ നല്‍കുകയുമാണ് ചെയ്യുന്നത്. മുന്നാക്ക സംവരണം, ബാബരി വിഷയം, കുത്തകവല്‍കരണം തുടങ്ങിയ ഒട്ടേറെ വിഷയങ്ങളിലുള്ള ഒത്ത് കളി ഇതിന്റെ തെളിവാണ്.
ഏഴ് പതിറ്റാണ്ടിന്റെ അവഗണനയുടെയും പീഡനങ്ങളുടെയും അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊള്ളാനും ഇനിയും വഞ്ചിക്കപ്പെടാതിരിക്കാനുമായി ബഹുജന്‍ മുന്നേറ്റങ്ങളിലൂടെ യഥാര്‍ത്ഥ ബദല്‍ കെട്ടിപ്പടുക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനും ഇന്ത്യന്‍ ജനത മുന്നോട്ട് വരണമെന്ന് സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു. പ്രസിഡന്റ് നാസര്‍ കൊടുവള്ളി അധ്യക്ഷത വഹിച്ചു. സലിം മുഞ്ചക്കല്‍, നാസര്‍ ഒടുങ്ങാട്, അന്‍സാര്‍ കോട്ടയം, മുബാറക്ക്, റഹീം വടകര, അഹമ്മദ് യൂസുഫ്, അഷ്രഫ് മൃപ്പയ്യൂര്‍ പങ്കെടുത്തു.