ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ഫാഷിസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

ഇന്ത്യയുടെ ജനാധിപത്യത്തെ നില നിര്‍ത്തുന്നതിനും യഥാര്‍ത്ഥ ബദലിന് കരുത്തു പകരാനും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പ്രവാസികള്‍ രംഗത്തിറങ്ങണമെന്നും ഇന്ത്യന്‍ സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

Update: 2019-04-11 16:00 GMT

ദമ്മാം: ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പിലൂടെ ഫാഷിസ്റ്റുകളില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ആഹ്വാനം ചെയ്തു. ഇത് ഓരോ മതേതര വിശ്വാസിയുടെയും കടമയാണെന്നും അതിനു ഏറ്റവും നല്ല സമയമാണ് 2019ലെ ലോക്‌സഭ തിരഞ്ഞെടുപ്പെന്നും കണ്‍വെന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്‌റ്റേറ്റ് കമ്മിറ്റി അംഗം നസീബ് പത്തനാപുരം പറഞ്ഞു. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ സംഘപരിവാര ഫാഷിസ്റ്റു ഭീകര ശക്തികളുടെ ഭരണം കൊണ്ട് ഇന്ത്യയിലെ സാമ്പത്തിക ഭദ്രതയും ജന ജീവിതവും പൗരന്മാരുടെ നിലനില്‍പ്പിനു വരെ നിത്യ ഭീഷണിയായി മാറി. ഇന്ത്യയുടെ സംസ്‌കാരത്തെ ലോക രാജ്യങ്ങള്‍ക്കു മുന്നില്‍ പരിഹാസത്തിനു കാരണമാക്കിയ ഫാഷിസ്റ്റു ഭരണ കോമരങ്ങളെ താഴെ ഇറക്കണം. ഇന്ത്യയുടെ ജനാധിപത്യത്തെ നില നിര്‍ത്തുന്നതിനും യഥാര്‍ത്ഥ ബദലിന് കരുത്തു പകരാനും എസ്ഡിപിഐ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ പ്രവാസികള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരിപാടിയില്‍ സോഷ്യല്‍ ഫോറം ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നിഷാദ് നിലമ്പൂര്‍, ജോ: സെക്രട്ടറി റാഫി വയനാട്, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം ഖത്തീഫ് ഏരിയ പ്രസിഡന്റ് നസീര്‍ ആലുവ, സെക്രട്ടറി നസീം കടക്കല്‍ സംസാരിച്ചു. പരിപാടിയില്‍ സോഷ്യല്‍ ഫോറത്തില്‍ പുതുതായി ആംഗത്വമെടുത്ത പ്രവര്‍ത്തകര്‍ക്ക് മെമ്പര്‍ഷിപ് കാര്‍ഡ് വിതരണം ചെയ്തു. സിദ്ധിഖ് പാണാലി, റഈസ് കടവില്‍, സാദത്ത് തീരുര്‍, ഷാജഹാന്‍ കൊടുങ്ങല്ലൂര്‍, അന്‍സാര്‍ കൊല്ലം, സെയ്ത് കൊണ്ടോട്ടി നേതൃത്വം നല്‍കി.

Tags:    

Similar News