റിയാദ്: ഇന്ത്യന്‍ സോഷ്യല്‍ ഫോറം റിയാദ്, കേരളാ സ്റ്റേറ്റ് കമ്മറ്റിയുടെ കീഴില്‍ സോഷ്യല്‍ ഫോറം നേതൃത്വ പരിശീലന ക്യാംപ് സംഘടിപ്പിച്ചു. ബ്രാഞ്ച് തലം മുതല്‍,ജില്ലാ തലം വരെയുള്ള നേതൃത്വങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടായിരുന്നു ട്രൈനിങ് ക്യാംപ് സംഘടിപ്പിച്ചത്.
ജനാധിപത്യം, നേത്യത്വത്തിന്റെ ഉത്തരവാദിത്വങ്ങള്‍ എന്നീ വിഷയങ്ങളില്‍ ബഷീര്‍ വെണ്ണക്കോട്, ബഷീര്‍ ഈങ്ങാപ്പുഴ എന്നിവര്‍ ക്ലാസ് എടുത്തു. സോഷ്യല്‍ ഫോറം സ്റ്റേറ്റ് പ്രസിഡന്റ് നൂറുദ്ദീന്‍ തിരൂര്‍, ജനറല്‍ സെക്രട്ടറി അന്‍സാര്‍ ചങ്ങനാശ്ശേരി, സെക്രട്ടറിമാരായ മെയ്നുദ്ദീന് മലപ്പുറം, ഉസ്മാന് തൃശ്ശൂര്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്കി.