ദുരിതത്തിലായ പ്രവാസി സോഷ്യല്‍ ഫോറം ഇടപെടലില്‍ നാടണഞ്ഞു
എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിയാദിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിളിച്ച് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
ദമ്മാം: സ്‌പോണ്‍സര്‍ ഹുറൂബാക്കിയതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെടുകയും നാടണയാനായി ഇന്ത്യന്‍ എംബസിയില്‍ നിന്നും ഔട്ട് പാസ് സംഘടിപ്പാക്കാനായി റിയാദിലേക്ക് പോയി ലോക്ക് ഡൗണില്‍ പെട്ട് ദുരിതത്തിലാകുകയും ചെയ്ത തിരുവനന്തപുരം കല്ലമ്പലം സ്വദേശി ഷൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരുടെ ഇടപെടലിനെ തുടര്‍ന്ന് നാടണഞ്ഞു.
സൗദിയില്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് റിയാദില്‍ കുടുങ്ങിയ ഷൈന്‍ ഭക്ഷണത്തിനും താമസത്തിനുമായി ഏറെ പ്രയാസട്ടു. സഹായത്തിനായി വിവിധ സംഘടനാ പ്രവര്‍ത്തകരെയും വിളിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് ഈ വിവരം നാട്ടില്‍ അറിയിക്കുകയും നാട്ടില്‍ നിന്നും എസ്ഡിപിഐ പ്രവര്‍ത്തകര്‍ റിയാദിലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരെ വിളിച്ച് ബന്ധപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ ഈ വിഷയത്തില്‍ ഇടപെടുകയായിരുന്നു.
സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മന്‍സൂര്‍ ആലം കോട്, റിയാദിലെ കമ്മ്യുണിറ്റി വെല്‍ഫെയര്‍ വിഭാഗം കണ്‍വീനര്‍ മൊയ്‌നുദ്ദീന്‍, ബ്ലോക്ക് പ്രസിഡന്റ് ഷാനവാസ് കടക്കല്‍ എന്നിവര്‍ ഇദ്ദേഹത്തെ സന്ദര്‍ശിക്കുകയും, കാര്യങ്ങള്‍ മനസിലാക്കുകയും ചെയ്തു. തുടര്‍ന്ന് 2 മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും അവശ്യ സാധനങ്ങളും എത്തിച്ച് നല്‍കുകയും ഇന്ത്യന്‍ എംബസിയില്‍ നിന്നും ഔട്ട് പാസും എക്‌സിറ്റും സംഘടിപ്പിച്ച് നല്‍കി കുഞ്ഞിമുഹമ്മദ് (ബാപ്പുട്ടി) നല്‍കിയ ടിക്കറ്റില്‍ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.