ജിദ്ദ: ധ്രുവീകരണ രാഷ്ട്രീയത്തിനെതിരേ ജനകീയ ബദല്‍ എന്ന മുദ്രവാക്യമുയര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥിയായ കെ ബാബുമണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ഇന്ത്യന്‍ സോഷ്യല്‍ ഫോറം സൗദി നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മിറ്റി ഓണ്‍ലൈന്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. ഭരണത്തിലിരിക്കുന്നവരും മറ്റു മുഖ്യധാരക്കാരും സംഘപരിവാറിന്റെ പ്രീതിയും വോട്ടും നേടാനായി മുന്‍കാലങ്ങളില്‍ നടത്തിവന്ന കുതന്ത്രങ്ങള്‍ മറനീക്കി പുറത്തുവരുന്നത്തിലൂടെ ജനവഞ്ചകരുടെ പൊയ്മുഖമാണ് വെളിവാകുന്നതെന്ന് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ സോഷ്യല്‍ ഫോറം കേരള സ്സേറ്റ് പ്രസിഡന്റ് ഹനീഫ കടുങ്ങല്ലൂര്‍ പറഞ്ഞു.
അതേസമയം, ന്യൂനപക്ഷങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്തി വോട്ടിന് വേണ്ടിയുള്ള കറവപ്പശുക്കളാക്കുന്ന തന്ത്രം ജനം തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാര്‍ നേതാക്കളും സ്ഥാനാര്‍ഥികളും വോട്ടിനുവേണ്ടി കടുത്ത വംശീയതയും വര്‍ഗീയതയും പരസ്യമായി പ്രചരിപ്പിക്കുന്നത് വ്യക്തമായ അറിവുണ്ടായിട്ടും നടപടിയെടുക്കാത്ത സര്‍ക്കാര്‍ നയം അപലപനീയമാണ്. പൊതുവിഷയങ്ങളില്‍ കാപട്യം പുലര്‍ത്തുന്ന ഇരുമുന്നണികള്‍ക്കും തിരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കി എസ്ഡിപിഐ സ്ഥാനാര്‍ഥികളുടെ വിജയത്തിന് വേണ്ടി പ്രവാസി സുഹൃത്തുക്കളുടെ പൂര്‍ണസഹകരണമുണ്ടാവണമെന്നും ഹനീഫ കടുങ്ങല്ലൂര്‍ അഭ്യര്‍ഥിച്ചു. സ്ഥാനാര്‍ഥി കെ ബാബുമണി സംസാരിച്ചു.
നിലമ്പൂര്‍ മണ്ഡലത്തിന്റെ യഥാര്‍ഥ പ്രശ്‌നങള്‍ ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇരുമുന്നണികളും തയ്യാറല്ലെന്ന് ബാബുമണി ആരോപിച്ചു. ടൗണിലെ ഗതാഗതക്കുരുക്കും മലയോര മേഖലയിലെ വന്യമൃഗ ശല്യവും, പ്രളയപുനരധിവാസത്തിലെ വീഴ്ചയും രണ്ടുമുന്നണികളും മനപ്പൂര്‍വം മറച്ചുവയ്ക്കുകയാണെന്നും ജനങ്ങളുടെ സ്വപ്‌നമായ നിലമ്പൂരിന്റെ സമഗ്രവികസനത്തിന്നായി ഒന്നിച്ചുനിന്ന് പ്രയത്‌നിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജംഷീദ് കാരപ്പുറം (ജിസാന്‍) അധ്യക്ഷത വഹിച്ചു. ഹംസ കരുളായി(ജിദ്ദ), ഷംസുദ്ദീന്‍ പൂക്കോട്ടുംപാടം (ദമ്മാം) സംസാരിച്ചു.