ആറുമാസത്തെ കാത്തിരിപ്പിനു വിരാമം; സോഷ്യല്‍ ഫോറം ഇടപെടലില്‍ ഇര്‍ഫാന്‍ അലി നാടണഞ്ഞു
ദമ്മാം: കൊവിഡ് പ്രതിസന്ധി മൂലം നാട്ടിലേക്കു പോവാന്‍ കഴിയാതെ പ്രയാസത്തിലായ ഇര്‍ഫാന്‍ അലി ആറുമാസത്തെ കാത്തിരിപ്പിനൊടുവില്‍ നാടണഞ്ഞു. ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിന്റെ 'നാട്ടിലേക്ക് ഒരു വിമാനടിക്കറ്റ്' പദ്ധതി പ്രകാരമാണ് കോഴിക്കോട് സ്വദേശിയും ദമാമില്‍ ഹൗസ് ഡ്രൈവറായുമായിരുന്ന
ഇര്‍ഫാന്‍ അലി കഴിഞ്ഞ ദിവസം നാട്ടിലേക്ക് തിരിച്ചത്. ആറുമാസത്തോളമായി ജോലിയും ശമ്പളവുമില്ലാതെ പിതാവിനോടൊപ്പം കഴിയുകയായിരുന്നു. കൊവിഡ് 19 രൂക്ഷമായതിനെ തുടര്‍ന്ന് പിതാവിന്റെ ജോലിയും നഷ്ടമായതോടെ നാട്ടില്‍പോവാനുള്ള സാമ്പത്തിക സ്ഥിതിയില്ലാതെ നിസ്സഹായനായി. ഇക്കാര്യം മനസ്സിലാക്കിയ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുസ്സലാം മാസ്റ്റര്‍, തുഖ്ബ ബ്ലോക്ക് പ്രസിഡന്റ് ഷാജഹാന്‍ പേരൂര്‍, ഷൗകത്ത് ചെറുവണ്ണൂര്‍ എന്നിവര്‍ ഇടപെടുകയും നാട്ടിലേക്ക് പോവാനുള്ള അവസരം ഒരുക്കുകയുമായിരുന്നു.
Irfan Ali reached at home by Indian Social Forum intervention