കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ പാപ്പിനിശ്ശേരി പാഴഞ്ചിറ സ്വദേശിയും സ്പീഡക്സ് കാര്‍ഗോ എന്ന സ്ഥാപനത്തിന്റെ ഉടമയുമായ ചെറിയ മാരിക്കണ്ടി ഹംസ (57) ആണ് മരിച്ചത്.
കഴിഞ്ഞ കുറച്ചുദിവസമായി കൊവിഡ് ചികില്‍സയില്‍ അദാന്‍ മിഷിരി ഫീല്‍ഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഭാര്യ: ഹമീദ. മക്കള്‍: നജാദ്, നാസിം, നവാല. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം കുവൈത്തില്‍ സംസ്കരിക്കും.