കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു
കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം അയ്യൂബ് ഗാന്ധിയാണ് (48) മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി അദാന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ഏറെ വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.
കുവൈത്ത് സിറ്റി: കുവൈത്തില്‍ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. കെഎംസിസി തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി അംഗം അയ്യൂബ് ഗാന്ധിയാണ് (48) മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് കഴിഞ്ഞദിവസം രാത്രി അദാന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയും ഏറെ വൈകാതെ മരണം സംഭവിക്കുകയുമായിരുന്നു.
പരേതനായ പി പി ആലിയുടെയും പി അസ്മയുടെയും മകനാണ്. നുസൈബയാണ് ഭാര്യ. അയ്മന്‍ സ്വാലിഹ്, ഫഹദ്, മനാല്‍ എന്നിവര്‍ മക്കളാണ്. മൃതദേഹം കുവൈത്തില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഖബറടക്കവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുവൈത്ത് കെഎംസിസിയുടെ നേതൃത്വത്തില്‍ ഷാഫി കൊല്ലം, ശുഐബ് ധര്‍മടം എന്നിവര്‍ പൂര്‍ത്തീകരിച്ചുവരുന്നു