കര്‍ണാടക തിരഞ്ഞെടുപ്പ് ഫലം എസ് ഡിപിഐയ്ക്കുള്ള സ്വീകാര്യത: ഇന്ത്യന്‍ സോഷ്യല്‍ ഫോറം

Update: 2020-12-31 14:10 GMT

ജിദ്ദ: കര്‍ണാടക തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ നേടിയ മിന്നുന്ന വിജയം ഫാഷിസ്റ്റ് ഭരണ ഭീകരതയില്‍ നിന്നു മോചനം തേടുന്ന ജനങ്ങള്‍ നല്‍കിയ സ്വീകാര്യതയാണ് തെളിയിക്കുന്നതെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ആഴ്ചകള്‍ക്കു മുമ്പ് കേരളത്തില്‍ നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ എസ് ഡിപിഐ നേടിയ വിജയത്തിളക്കത്തിന് ശേഷം പാര്‍ട്ടി കര്‍ണാടകയില്‍ സാധാരണക്കാരുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ച പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്നും യോഗം വിലയിരുത്തി. ദശാബ്ദങ്ങളായി സംഘപരിവാരം കുത്തകയാക്കി വച്ചിരുന്ന സീറ്റുകള്‍പോലും പിടിച്ചെടുത്തത് വര്‍ഗീയതയെയും സകല ഭീഷണികളെയും തൂത്തെറിഞ്ഞു കൊണ്ടാണ്.

    ദക്ഷിണകന്നട മഖലയില്‍ പാര്‍ട്ടി നേടിയ ആധികാരികമായ ജയം സംഘിഭീതിയില്‍ നിന്നു മോചനമാഗ്രഹിക്കുന്ന ജനഹിതമാണ്. സംഘപരിവാറിനെതിരേ പ്രതിരോധം തീര്‍ക്കുന്നതിലും ഹിന്ദുത്വ സര്‍ക്കാരുകളുടെ ഹിംസാത്മക നടപടികള്‍ക്കെതിരേ ശബ്ദമുയര്‍ത്തുന്നതിലും പരാജയപ്പെട്ട മുഖ്യധാരക്കാര്‍ക്കുള്ള മറുപടികൂടിയാണ് എസ് ഡിപിഐയ്ക്ക് ജനങ്ങള്‍ നല്‍കിയ ചരിത്രവിജയമെന്നും യോഗം വിലയിരുത്തി. എസ് ഡിപിഐയെ നെഞ്ചിലേറ്റിയ കര്‍ണാടകയിലെ സമ്മതിദായകര്‍ക്ക് യോഗം അഭിനന്ദനങ്ങള്‍ അര്‍പ്പിച്ചു. തദ്ദേശ ഭരണ സാരഥ്യത്തിന് തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്നു ആശംസിക്കുന്നതായും സോഷ്യല്‍ ഫോറത്തിന്റെ സര്‍വ പിന്തുണയും യോഗം അറിയിച്ചു.

    സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഇ എം അബ്ദുല്ല അധ്യക്ഷത വഹിച്ചു. മുജാഹിദ് പാഷ ബാംഗ്ലൂര്‍, അബ്ദുന്നാസിര്‍ മംഗളൂരു, അബ്ദുല്‍ ഗനി മലപ്പുറം, ഹനീഫ കിഴിശ്ശേരി, ഹംസ ഉമര്‍, നാസര്‍ഖാന്‍, റഊഫ് ജോക്കട്ടെ, ഫൈസല്‍ മമ്പാട്, ജനറല്‍ സെക്രട്ടറി ആലിക്കോയ ചാലിയം, അല്‍ അമാന്‍ നാഗര്‍കോവില്‍ സംസാരിച്ചു.

Karnataka Election Result Acceptance for SDPI: Indian Social Forum

Tags:    

Similar News