കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു
മുക്കം കൊടിയത്തൂര്‍ പി കെ സബീര്‍ (40) ആണ് മരണിച്ചത്.
ജിദ്ദ: കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് ജിദ്ദയില്‍ മരിച്ചു. മുക്കം കൊടിയത്തൂര്‍ പി കെ സബീര്‍ (40) ആണ് മരണിച്ചത്. ജിദ്ദ കിലോ 6ല്‍ യമാനി ബേക്കറിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇന്ന് രാവിലെ ആദ്യ സ്വിഫ്റ്റ് ജോലി അവസാനിച്ചു വീട്ടില്‍ എത്തി വിശ്രമിക്കുന്നതിനിടയില്‍ നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുടുംബവുമായാണ് ജിദ്ദയില്‍ കഴിഞ്ഞിരുന്നത്. രണ്ടാഴ്ച മുമ്പാണ് കുടുംബം വിസിറ്റ് വിസയില്‍ ജിദ്ദയില്‍ എത്തിയത്. ഭാര്യ സമീറ. രണ്ട് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മൂന്ന് മക്കളാണ്. പിതാവ് പി കെ അബ്ദുറഹിമാന്, മാതാവ് ഉമയ്യ. മുഹമ്മദ് കുട്ടി പാണ്ടിക്കാട് (കെഎംസിസി വെല്‍ഫെയര്‍ വിങ് ), നാസ്സര്‍ കാടാമ്പുഴ, അഫ്സല്, ബന്ധുക്കള്‍, നാട്ടുക്കാര്, കമ്പനി പ്രധിനിധികള്‍ തുടങ്ങിയവര്‍ സഹായത്തിനായി രംഗത്തുണ്ട്.