ഉച്ചവിശ്രമം: നിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരേ കര്‍ശനനടപടി: 112 കേസുകള്‍രജിസ്റ്റര്‍ ചെയ്തു

Update: 2019-06-17 14:52 GMT

കുവൈത്ത് സിറ്റി: കുവൈത്തില്‍ഉച്ചവിശ്രമനിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരേകര്‍ശന നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പ്. നിയമം ലംഘിച്ച് ഉച്ച സമയത്ത് പുറംജോലി ചെയ്യിപ്പിച്ചതിന്റെ പേരില്‍ ഈ മാസംഇതുവരെ112കേസുകള്‍ രജിസ്റ്റര്‍ചെയ്തു.ഉച്ചയ്ക്ക്11മുതല്‍ വൈകീട്ട്5വരെ ആഗസ്ത് അവസാനം വരെ ജോലി ചെയ്യരുതെന്നാണ് സര്‍ക്കാര്‍ഉത്തരവ്.

ഇത് ലംഘിക്കുന്നവര്‍ 100 കുവൈത്ത് ദിനാര്‍പിഴനല്‍ക്കണം.

നിരോധിതസമയങ്ങളില്‍ തൊഴിലാളികള്‍ജോലിചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍റിപ്പോര്‍ട്ട് ചെയ്യണമെന്ന്കുവൈത്ത്ഹ്യൂമന്റൈറ്റ്സൊസൈറ്റി പൊതുജനങ്ങളോട്അഭ്യര്‍ത്ഥിച്ചു.

ഉച്ചവിശ്രമ നിയമം ലംഘിക്കുന്ന തരത്തില്‍നിരോധിത സമയങ്ങളില്‍തുറസ്സായ സ്ഥലങ്ങളില്‍ജോലിചെയ്യുന്നത് ശ്രദ്ധയില്‍പെട്ടാല്‍5564333എന്ന വാട്‌സ് ആപ്പ് നമ്പറില്‍ അറിയിക്കണമെന്നുമാണ്ഹ്യൂമന്റൈറ്റ്സൊസൈറ്റിയുടെ അഭ്യര്‍ത്ഥന. നിയമലംഘനത്തിന്റെ ഫോട്ടോകളുംവീഡിയോകളുംപൊതുജനങ്ങള്‍ക്ക് ഈ നമ്പറിലേക്ക് അയക്കാവുന്നതാണ്.

ജോലിക്കാരുടെ സുരക്ഷക്കു മുന്‍ഗണനനല്‍കുന്നത് കൊണ്ടാണ്സര്‍ക്കാര്‍ഉച്ചവിശ്രമം നിര്‍ബന്ധമാക്കിയതെന്നും തൊഴിലാളികളുടെഅവകാശം സംരക്ഷിക്കാന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ടെന്നുംഹ്യൂമന്റൈറ്റ്സൊസൈറ്റിചെയര്‍മാന്‍ ഹുമൈദിപറഞ്ഞു.അന്താരാഷ്ട്ര നിയമങ്ങള്‍ക്കുഅനുസൃതമായ തൊഴില്‍സാഹചര്യവും സുരക്ഷയുംഒരുക്കുകഎന്ന ഉത്തരവാദിത്തത്തില്‍നിന്ന് തൊഴിലുടമകള്‍ക്ക് മാറിനില്‍ക്കാനാവില്ലെന്നുംഅദ്ദേഹംകൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News