കുവൈത്ത് ഭരണാധികാരി ആശുപത്രിയില്‍
ഷെയ്ഖ് സബാഹിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് കുന വ്യക്തമാക്കി.
കുവൈത്ത് സിറ്റി: 91കാരനായ കുവൈത്ത് ഭരണാധികാരി ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹിനെ മെഡിക്കല്‍ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രാജ്യത്തെ സര്‍ക്കാര്‍ വാര്‍ത്താ ഏജന്‍സിയായ കുന റിപോര്‍ട്ട് ചെയ്തു. ഷെയ്ഖ് സബാഹിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് കുന വ്യക്തമാക്കി.
കിരീടാവകാശിയായ ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബാഹിനാണ് ഭരണാധികാരിയുടെ താല്‍ക്കാലിക ചുമതല. 2006 ജനുവരിയിലാണ് ഷെയ്ഖ് സബാഹ് കുവൈത്തിന്റെ ഭരണാധികാരം ഏറ്റെടുത്തത്. ഖത്തറിനെതിരായ നാലു അറബ് രാജ്യങ്ങളുടെ ബഹിഷ്‌ക്കരണം പോലുള്ള മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍നിന്ന് പ്രവര്‍ത്തിച്ച ഭരണാധികാരിയായിരുന്നു സബാഹ്. യുദ്ധത്തില്‍ തകര്‍ന്ന ഇറാഖ്, സിറിയ തുടങ്ങിയ രാജ്യങ്ങള്‍ക്കായി പ്രധാന ദാതാക്കളുടെ സമ്മേളനങ്ങള്‍ വിളിച്ച് ചേര്‍ക്കുകയും ചെയ്തിരുന്നു. 2000ല്‍ ഒരു പേസ്‌മേക്കര്‍ ഇംപ്ലാന്റ് ശസ്ത്രക്രിയക്ക് വിധേയനായ ഷെയ്ഖ് സബാഹ് 2007 ആഗസ്തില്‍ അമേരിക്കയില്‍വച്ച് മൂത്രനാളിയിലെ ശസ്ത്രക്രിയക്കും വിധേയനായിരുന്നു.
41 ലക്ഷം ജനസംഖ്യയുള്ള കുവൈത്തില്‍ ഇതുവരെ 58,000 കേസുകളാണ് റിപോര്‍ട്ട് ചെയ്തിട്ടുള്ളത്.400 ഓളം പേര്‍ വൈറസ് ബാധമൂലം മരണപ്പെട്ടിട്ടുണ്ട്. 49,000 ത്തിലധികം പേര്‍ രോഗമുക്തരായതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.