കുവൈത്ത് സിറ്റി: കുവൈത്തില്‍ വിവിധ ഭാഗങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. 5.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഇറാനാണ്. ഇറാനിലെ ഷിറാസിലെ 136 കി.മീ പടിഞ്ഞാറാണ് പ്രഭവകേന്ദ്രം.ഞായറാഴ്ച വൈകീട്ട് 5.34നാണ് ഭൂചലനം അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.