മാഹി സ്വദേശി കുവൈത്തില്‍ നിര്യാതനായി

Update: 2021-01-02 00:41 GMT

കുവൈത്ത് സിറ്റി: മാഹി പന്തക്കല്‍ സ്വദേശി കുവൈത്തില്‍ നിര്യാതനായി. കുന്നിപ്പറമ്പത്ത് മുഹമ്മദ് അലി (67) ആണ് മരിച്ചത്. ഫഹാഹീല്‍ ദിമ ടെക്‌സ്റ്റയില്‍സ് ജീവനക്കാരനായിരുന്നു. മൃതദേഹം സബ്ഹാന്‍ മഖ്ബറയില്‍ ഖബറടക്കും. ഭാര്യ: സൈനബ. മകള്‍: അനു (ഖത്തര്‍). മരുമകന്‍: ഷഫീഖ് (ഖത്തര്‍).

Tags:    

Similar News