തൃക്കരിപ്പൂര്‍ സ്വദേശിനി കുവൈത്തില്‍ നിര്യാതയായി

Update: 2021-04-14 09:49 GMT

കുവൈത്ത് സിറ്റി: തൃക്കരിപ്പൂര്‍ തങ്കയം സ്വദേശിനി സുമയ്യ (47) കുവൈത്തില്‍ നിര്യാതയായി. അര്‍ബുദരോഗത്തെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരമാസമായി സബാ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. രോഗത്തിന് അല്‍പം ശമനമുണ്ടായതിനെ തുടര്‍ന്ന് വെള്ളിയാഴ്ച നാട്ടില്‍ പോവാനായി ടിക്കറ്റ് എടുത്തിരുന്നു.

കഴിഞ്ഞ 20 വര്‍ഷമായി കുവൈത്തിയിലായിരുന്നു താമസം. ഭര്‍ത്താവ് സിദ്ദീഖ് ഒട്ടോവണ്‍ കമ്പനിയില്‍ ജീവനക്കാരനാണ്. കോട്ടപ്പുറം സ്വദേശിനി പഴയ പാട്ടില്ലത്ത് പരേതനായ ഉഗ്രാണി അബൂബക്കര്‍ ഹാജിയുടെയും ഖദീജയുടെ മകളാണ്. സഹോദരങ്ങള്‍: ഷാഫി, മുഹമ്മദ് കുഞ്ഞി, റസാഖ്, അഷ്‌റഫ്, സുബൈര്‍. സഹോദരിമാര്‍: നഫീസ, ഹഫ്‌സത്ത്.

Tags:    

Similar News