മലയാളിയായ സൗദി തഖിയുദ്ദീന്‍ ഉമര്‍ മലബാരി നിര്യാതനായി
23 വര്‍ഷം സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു.
ജിദ്ദ: കേരളത്തില്‍നിന്നും സൗദിയിലേക്ക് കുടിയേറിയ പണ്ഡിതനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ഉമര്‍ മലബാരിയുടെ മകന്‍ തഖിയുദ്ദീന്‍ ഉമര്‍ മലബാരി (73) നിര്യാതനായി. തഖിയുദ്ദീന്റെ മകനും റെഡ് ബനാനാസ് മാര്‍ക്കറ്റിംഗ് ഏജന്‍സി എംഡിയുമായ ഡോ. ഫായിസ് തഖിയുദ്ദീനാണ് പിതാവിന്റെ മരണവിവരം അറിയിച്ചത്. 23 വര്‍ഷം സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 23 വര്‍ഷം സൗദി ജല അതോറിറ്റിയില്‍ എഞ്ചിനീയറായിരുന്നു. കേരളത്തില്‍ നിന്ന് ഹജിനെത്തിയിരുന്ന ആദ്യകാല തീര്‍ഥാടകരുടെ താമസം, ഭക്ഷണം എന്നീ കാര്യങ്ങളിലൊക്കെ അതീവശ്രദ്ധ പുലര്‍ത്തിപ്പോന്ന തഖിയുദ്ദീന്‍ ഉമര്‍ മലബാരിയുടെ വിയോഗം വലിയ നഷ്ടമാണെന്ന് ആദ്യകാല പ്രവാസികള്‍ അഭിപ്രായപ്പെട്ടു.
ഉമര്‍ മലബാരിയുടെ പിതാവ് എറണാകുളം കാലടിയില്‍ നിന്ന് 1920ലാണ് മക്കയിലെത്തിയത്. ഭാര്യ റുക്കിയ ആലുവ മേക്കാലടി സ്വദേശിനിയാണ്. ഡോ. ഫായിസ് തഖിയുദ്ദീന്‍ ഉള്‍പ്പെടെ രണ്ടു മക്കളുണ്ട്. മയ്യിത്ത് മക്കയില്‍ ഖബറടക്കും.