ഹസ്സയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു

Update: 2019-09-23 16:18 GMT

ദമ്മാം: അല്‍ ഹസ്സയില്‍ മലയാളി ഉറക്കത്തില്‍ മരിച്ചു. കണ്ണൂര്‍ മട്ടന്നൂര്‍ പത്തോന്‍പതാംമയില്‍ സ്വദേശി മഹ്മൂദിന്റെ മകന്‍ നദീര്‍ ചൂരിയോട് ആണ് സല്‍മാനിയയില്‍ മരിച്ചത്. മൂന്ന് വര്‍ഷമായി ബക്കാലയില്‍ ജോലി ചെയ്തു വരികയായിരുന്നു. മാതാവ് ജമീല. സഹോദരങ്ങള്‍: ജംഷീര്‍, മുംതാസ്, സുഹൈല്‍ .

അല്‍ഹസ കിങ്ഫഹദ് ഹോസ്പിറ്റല്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം അല്‍ ഹസ്സയില്‍ തന്നെ മറവ് ചെയ്യുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം കമ്മ്യുനിറ്റി വിഭാഗം കണ്‍വീനര്‍ ജിന്ന അറിയിച്ചു. 

Tags:    

Similar News