റിയാദ്: ജുമുഅ ഖുത്ബ നടന്നുകൊണ്ടിരിക്കെ മക്ക മസ്ജിദുല്‍ ഹറാമിലെ മിംബറില്‍ കയറാന്‍ ശ്രമിച്ചയയാളെ മക്ക മേഖലാ പോലിസ് അറസ്റ്റുചെയ്തു. ശെയ്ഖ് ഡോ. ബന്ദര്‍ ബലൈലയായിരുന്നു ഇന്ന് മസ്ജിദുല്‍ ഹറാമില്‍ ഖുതുബ നിര്‍വഹിച്ചത്. ജുമുഅ നസ്മകാരത്തിന് മുമ്പ് ഇമാം ഖുത്ബ നിര്‍വഹിച്ചുകൊണ്ടിരിക്കെ ഇഹ്‌റാം വേഷത്തില്‍ വടികുത്തിയെത്തിയ ഒരാള്‍ മിംബറിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പെട്ടെന്നുതന്നെ പിടികൂടി.
സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് പോലിസ് അറിയിച്ചു. അദ്ദേഹത്തിനെതിരേ നിയമനടപടികള്‍ സ്വീകരിച്ചതായും പോലിസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇഹ്‌റാം വേഷത്തിലെത്തിയ ഒരാള്‍ മിംബറിലേക്ക് ഓടിവരുന്നതും പോലിസ് അയാളെ പിടിച്ചുമാറ്റുന്നതുമാണ് വീഡിയോയിലുള്ളത്.