കൊവിഡ് ചികില്‍സയിരിക്കെ തൃശ്ശൂര്‍ സ്വദേശിനി ഖമീസ്മുശൈത്തില്‍ മരിച്ചു
തൃശ്ശൂര്‍ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടില്‍ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് (53)ആണ് മരിച്ചത്.
ഖമീസ് മുശൈത്ത്: കൊവിഡ് ബാധിച്ച് സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികില്‍ത്സയില്‍ ആയിരുന്ന തൃശ്ശൂര്‍ കുന്ദംകുളം പന്നിത്തടം വൈശ്യം വീട്ടില്‍ മുത്തു എന്ന മുസ്തഫയുടെ ഭാര്യ റഹ്മത്ത് (53) മരിച്ചു. ഖമീസ് മുശൈത്തിലെ പ്രമുഖ ഹോസ്പിറ്റലായ ഷിഫ അല്‍ ജൂനൂബ് പോളിക്ലിക്നിക് മനേജര്‍ മുത്തു ഇക്കയുടെ ഭാര്യയാണ്. നിരവധി വര്‍ഷമായി ഇവിടെ താമസ മായതിനാല്‍ ഇവര്‍ മലയാളികള്‍ക്കിടയില്‍ താത്ത എന്നപേരില്‍ സുപരിചിതയായിരുന്നു. മക്കള്‍: റഷീദ, റിയാസ്, മുഫീദ, ഫാത്തിമ്മ റൂബി. മരുമക്കള്‍: ജലീജ്, റിന്‍ഷി, നിസാം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവിടെ ഖബറടക്കും.