ജിദ്ദ: കൂട്ടം ജിദ്ദ ചാപ്റ്റര്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജിദ്ദയിലെ മലയാളി സമൂഹത്തില്‍ ജാതി, മത, വര്‍ഗവര്‍ണ, രാഷ്ട്രീയ, ഭേദമന്യേ സാമൂഹിക സാംസ്‌കാരിക കലാകായിക രംഗത്ത് ഒരു ദശാബ്ദക്കാലത്തിലെറെയായി പ്രവര്‍ത്തിച്ച് വരികയാണ് 'കൂട്ടം ജിദ്ദ'. ജിദ്ദ സഫയര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ജനറല്‍ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ആലുവ, ജനറല്‍ സെക്രട്ടറി ഹാരിസ് ഹസ്സൈന്‍ കണ്ണൂര്‍, ട്രഷറര്‍ ഷബീബ് തേളത്ത് ചെയര്‍മാനായി അബ്ദുല്‍മജീദ് നഹയെയും മുഖ്യരക്ഷാധികാരിയായി സൈഫുല്ല വണ്ടൂര്‍, വൈസ് പ്രസിഡന്റുമാരായി സാദത്ത് കുന്നത്ത്, ഷാജു അത്താണിക്കല്‍ എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അലി മഞ്ചേരി, ജാഫര്‍ കെ ഹംസ യെയും, പ്രോഗ്രാം കണ്‍വീനര്‍: അഖിലേഷ് കുറിയ എന്നിവരെയുമാണ് തിരഞ്ഞെടുത്തത്. ജമാല്‍ നാസര്‍ പാനല്‍ അവതരിപ്പിച്ച ജനറല്‍ ബോഡി യോഗം അബ്ദുല്‍മജീദ് നഹ ഉദ്ഘാടനം ചെയ്തു .
സംഘടനയെ നയിച്ച മുന്‍ വര്‍ഷത്തെ ഭാരവാഹികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നന്ദി പ്രകാശിപ്പിച്ചു കൊണ്ടും, പുതിയ സാരഥികള്‍ക്കു ആശംസകള്‍ നേര്‍ന്നു കൊണ്ടും സിദ്ധീഖ്, ഷിഫാസ്, അലി മഞ്ചേരി റഫീഖ് മൂസ, ഷാഫി കിസ്ര, ഷബീര്‍, ഫസല്‍ അംബാലന്‍ അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
നിയുക്ത പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ ആലുവ, സെക്രട്ടറി ഹാരിസ് ഹസ്സൈന്‍ എന്നിവര്‍ സംഘടനയുടെ മുന്നോട്ടുള്ള യാത്രയില്‍ ജനാധിപത്യ ശീലങ്ങളും ധാര്‍മിക വശങ്ങളും പിന്തുടരേണ്ടുന്ന ആവശ്യകതകള്‍ വ്യക്തമാക്കി. പ്രവര്‍ത്തക സമിതി അംഗങ്ങളായി സിദ്ദീഖ്, ഷിഫാസ്, അക്ബര്‍ അലി, റഫീഖ് മൂസ, ഷാഫി കിസ്ര, ഷബീര്‍, ഫസല്‍ അംബാലന്‍, അദ്‌നു, അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയവരെയും സമ്രീന്‍ ഷബീബ്, സിമിമോള്‍ അബ്ദുല്‍ഖാദര്‍ എന്നിവരെ വനിതാ കോ-ഓഡിനേറ്റര്‍മാരായും തിരഞ്ഞെടുത്തു. യോഗത്തില്‍ ഹാരിസ് ഹസ്സൈന്‍ സ്വാഗതവും ഷബീബ് തേളത്ത് നന്ദിയും പറഞ്ഞു.