എന്‍എംസി ഹെല്‍ത്തിന്റെ മേല്‍നോട്ടം ഇനി ബ്രിട്ടീഷ് കോടതിക്ക്
ഇതോടെ, എന്‍എംസിയുടെ നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അധികാരം നഷ്ടപ്പെടും. പകരം കോടതി നിയമിക്കുന്ന അഡ്മിനിസ്ട്രര്‍ക്കായിരിക്കും എന്‍എംസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം.
ദുബയ്: അബുദബി ആസ്ഥാനമായുള്ള എന്‍എംസി ഹെല്‍ത്തിന്റെ പ്രവര്‍ത്തനം ബ്രിട്ടീഷ് കോടതിയുടെ മേല്‍നോട്ടത്തിലാക്കി. യുഎഇ ആരോഗ്യ മേഖലയിലെ ഏറ്റവും വലിയ സംരഭമായ എന്‍എംസി ഹെല്‍ത്തിന്റെ മുഴുവന്‍ മാനേജ്‌മെന്റിനും ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കാന്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരെ കോടതി ഉടന്‍ നിയമിക്കുമെന്ന് ഗള്‍ഫ് ന്യൂസ് റിപോര്‍ട്ട് ചെയ്യുന്നു.
ഇതോടെ, എന്‍എംസിയുടെ നിലവിലുള്ള ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തീരുമാനങ്ങളെടുക്കാനുള്ള അധികാരം നഷ്ടപ്പെടും. പകരം കോടതി നിയമിക്കുന്ന അഡ്മിനിസ്ട്രര്‍ക്കായിരിക്കും എന്‍എംസിയുടെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ തീരുമാനം എടുക്കാനുള്ള അധികാരം.
ലണ്ടനിലെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ എന്‍എംസി ഹെല്‍ത്ത് ലിസ്റ്റു ചെയ്തതോടെയാണ് ബ്രിട്ടീഷ് കോടതി ചിത്രത്തിലേക്ക് വന്നത്. 2012ല്‍ എന്‍എംസി ഹെല്‍ത്തിനെ എല്‍എസ്ഇയില്‍ പട്ടികപ്പെടുത്തിയിരുന്നു. ആശുപത്രി ഓപ്പറേറ്റര്‍ക്ക് 6.6 ബില്യണ്‍ ഡോളര്‍ ബാങ്ക് കടമുണ്ടെന്നും അത് അടയ്ക്കാന്‍ കഴിയില്ലെന്നും കണ്ടെത്തിയതിനെത്തുടര്‍ന്ന് എന്‍എംസി ഹെല്‍ത്തിന്റെ 'ജോയിന്റ് അഡ്മിനിസ്‌ട്രേഷന്‍' ആവശ്യപ്പെട്ട് എഡിസിബി (അബുദബി കൊമേഴ്‌സ്യല്‍ ബാങ്ക്) ബ്രിട്ടീഷ് കോടതിയില്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് എന്‍എംസി ഹെല്‍ത്തിനെ എല്‍എസ്ഇയില്‍ പട്ടികപ്പെടുത്തിയത്.
ഇന്ത്യക്കാരനായ ബി ആര്‍ ഷെട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് യുഎഇ എക്സ്ചേഞ്ച്, എന്‍എംസി ഹോസ്പിറ്റല്‍ ഗ്രൂപ്പ് തുടങ്ങിയവ അബുദബിയിലെ വിവിധ ബാങ്കുളില്‍ നിന്നു പത്തു ബില്യണ്‍ ദിര്‍ഹം വായ്പയെടുത്ത് സ്വദേശത്തേക്ക് രക്ഷപ്പെടുകയായിരുന്നു. ഇതില്‍ 3.6 ബില്യണ്‍ ദിര്‍ഹം എഡിസിബിയില്‍നിന്നാണ് എടുത്തിട്ടുള്ളത്.