നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് 28 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി മുമ്പാകെ നീരവ് മോദി ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

Update: 2019-05-08 18:11 GMT

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ നാടുവിട്ട ശേഷം ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് വീണ്ടും ലണ്ടന്‍ കോടതി ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് 28 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി മുമ്പാകെ നീരവ് മോദി ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.സാക്ഷികള്‍ക്ക് വധ ഭീഷണിയുണ്ടെന്ന വാദവും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വാദവും കോടതി അംഗീകരിച്ചു.

മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയക്കല്‍ ഹരജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്.

നേരത്തേ പുറത്തുവന്ന വാര്‍ത്തകളെ സാധൂകരിക്കുന്ന തരത്തിലായിരുന്നു മോദിയുടെ അറസ്റ്റ്. മോദി ഒളിവില്‍ കഴിയുന്നതായി മാധ്യമ റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ വസതിയില്‍നിന്നായിരുന്നു അറസ്റ്റ്.




Tags:    

Similar News