സൗദിയില്‍ വരുംദിവസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരും
കൊവിഡ് 19 പരിശോധനകളുടെ എണ്ണം കൂടിയതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം.
ദമ്മാം: വരുംദിവസങ്ങളില്‍ സൗദിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഉയരുമെന്ന് സൗദിയിലെ പ്രമുഖ സാംക്രമികരോഗ വിദഗ്ധന്‍ ഡോ.അബ്ദുല്‍ ഇലാഹ് അല്‍മഹ്‌യാ അറിയിച്ചു. കൊവിഡ് 19 പരിശോധനകളുടെ എണ്ണം കൂടിയതാണ് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്ത് രോഗികളുടെ എണ്ണം വര്‍ധിക്കാനുള്ള കാരണം സാമൂഹിക അകലം പാലിക്കാത്തതുകൊണ്ടാണ്. വേനല്‍ കനക്കുന്ന ഘട്ടങ്ങളില്‍ ശ്വാസകോശ വൈറസുകള്‍ പടരുന്നത് കുറയുമെന്നും അദ്ദേഹം വ്യക്തമാക്കി.