കൊവിഡ്: ഒമാനില്‍ 1,327 പുതിയ കേസുകള്‍; ഒമ്പത് മരണം
അതേസമയം 1,052 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു
മസ്‌കത്ത്: ഒമാനില്‍ 1,327 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 62,574 ആയി ഉയര്‍ന്നു. കൂടാതെ ഒമ്പത് പേര്‍ രോഗംബാധിച്ച് മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് ഒമാനില്‍ മരിച്ചവരുടെ എണ്ണം 290 ആയി. അതേസമയം 1,052 പേര്‍ രോഗമുക്തരായതായും മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 40,090 പേരാണ് രോഗമുക്തരായത്. നിലവില്‍ 22,194 പേരാണ് കൊവിഡ് ചികില്‍സയിലുള്ളത്.
ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ 1,008 പേര്‍ ഒമാനികളും 319 പേര്‍ വിദേശികളുമാണ്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 4,704 പുതിയ കൊവിഡ് ടെസ്റ്റുകള്‍ നടത്തി. ആകെ കൊവിഡ് ടെസ്റ്റുകളുടെ എണ്ണം 258,148 ആയി. പുതുതായി 85 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. നിലവില്‍ ആശുപത്രിയില്‍ 548 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. നിലവില്‍ 149 പേര്‍ ഗുരുതരാവസ്ഥയിലാണ്.