മസ്‌ക്കത്ത്: ഒമാനില്‍ കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറിനകം 12 മരണം കൂടി. ഇതോടെ ആകെ മരണസംഖ്യ 3,889 ആയി. 293 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, 797 പേര്‍ രോഗമുക്തി നേടി.
രാജ്യത്ത് ആകെ റിപോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളുടെ എണ്ണം 2,97,724 ആയി. നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരില്‍ 2,81,724 പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. രാജ്യത്ത് 434 പേര്‍ നിലവില്‍ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. ഇതില്‍ 194 പേര്‍ ഐ.സി.യുവിലാണ്. ഇന്നലെ 30 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്