ഒ വി അബ്ദുല്ല ഹാജി കെഎംസിസിക്ക് കരുത്ത് പകര്‍ന്ന നേതാവ്
കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഒ കെ കാസിം സംഗമം ഉദ്ഘാടനം ചെയ്തു.
മനാമ: കെഎംസിസി ബഹ്‌റയ്‌നെ ഇന്നത്തെ പ്രതാപത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ നേതാക്കളില്‍ ഒരാളായിരുന്നു ഒ വി അബ്ദുല്ല ഹാജിയെന്ന് കെഎംസിസി ബഹറയ്ന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഒ വി അബ്ദുള്ള ഹാജി അനുസ്മരണ സംഗമത്തിലെ പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി.
മുന്‍കാലങ്ങളില്‍ ഒ വിയെ പോലെയുള്ള നേതാക്കന്മാര്‍ ത്യാഗനിര്‍ഭരമായ പ്രവര്‍ത്തനത്തിലൂടെയാണ് കെഎംസിസിയെ സംഘടിപ്പിച്ചതെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ കെഎംസിസി ഉപാധ്യക്ഷന്‍ ഷംസുദ്ദീന്‍ വെള്ളികുളങ്ങര അനുസ്മരിച്ചു.
ഒ വിയെ പോലെയുള്ള പഴയകാല നേതാക്കന്മാര്‍ നടത്തിയ നിസ്തുല സേവന പ്രവര്‍ത്തനങ്ങള്‍ ആര്‍ക്കും മറക്കാന്‍ സാധിക്കില്ലെന്ന് ശംസുദ്ധീന്‍ പറഞ്ഞു. കെഎംസിസി സംസ്ഥാന ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഒ കെ കാസിം സംഗമം ഉദ്ഘാടനം ചെയ്തു.
എംഎസ്എഫ്, യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് എന്നിവയുടെ പ്രവര്‍ത്തനങ്ങളില്‍ നിസ്തുലമായ സേവനങ്ങള്‍ ചെയ്ത ഒ വി അബ്ദുല്ല ഹാജിയുടെ മകന്‍ അബ്ദുല്‍ മാജിദും പിതാവിന്റെ പിന്നാലെ കഴിഞ്ഞദിവസം ഒരു അപകടത്തില്‍ മരണപ്പെട്ടിരുന്നു. രണ്ടുപേര്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനയ്ക്ക് അസ്ലം ഹുദവി നേതൃത്വം നല്‍കി.
കെഎംസിസി ബഹ്‌റയ്ന്‍ കോഴിക്കോട് ജില്ല പ്രസിഡന്റ് ഫൈസല്‍ കോട്ടപ്പള്ളി അധ്യക്ഷനായിരുന്നു. കെഎംസിസി ഓര്‍ഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ, സൗത്ത് സോണ്‍ പ്രസിഡന്റ് റഷീദ് ആറ്റൂര്‍, ഈസ്റ്റ് റഫ ഏരിയ പ്രസിഡന്റ് റഫീഖ്, പാലക്കാട് ജില്ലാ പ്രസിഡന്റ് ഷറഫുദ്ദീന്‍ മാരായമംഗലം, ബഷീര്‍ പുല്ലറോട്ട് എന്നിവര്‍ അനുസ്മരിച്ചു. കെഎംസിസി ബഹറയ്ന്‍ കോഴിക്കോട് ജില്ലാ കമ്മിറ്റി നടത്തുന്ന സി എച് അനുസ്മരണ പരിപാടികള്‍ ജില്ലാ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇസ്ഹാഖ് വില്യാപ്പള്ളി വിശദീകരിച്ചു. സംസ്ഥാന നേതാക്കളായ റസാഖ് മൂഴിക്കല്‍, ഷാഫി പാറക്കട്ട, ശരീഫ് വില്യപള്ളി, ഷാജഹാന്‍ പരപ്പന്‍പൊയില്‍ എന്നിവര്‍ പങ്കെടുത്തു.
ജില്ലാ ഭാരവാഹികളായ ഫൈസല്‍ കണ്ടിതാഴ, ഹമീദ് അയനിക്കാട്, മുഹമ്മദ് ഷാഫി വേളം, ലത്തീഫ് കൊയിലാണ്ടി, മുനീര്‍ ഒഞ്ചിയം എന്നിവര്‍ നേതൃത്വം നല്‍കി.ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് അഴിയൂര്‍, ട്രഷറര്‍ സുഹൈല്‍ മേലടി സംസാരിച്ചു.