ഒഴിവുദിനത്തെ വിശ്രമവിനോദ വേളയാക്കി ഓവര്‍സീസ് കണ്ണൂര്‍ സിറ്റി വനിതാ കൂട്ടായ്മ

മബേല ഫാം ഹൗസില്‍ വീട്ടമ്മമാരും അവരുടെ കുട്ടികളും ചേര്‍ന്നാണ് വിനോദ കായിക മല്‍സരങ്ങള്‍ നടത്തിയത്. ലെമണ്‍ സ്പൂണ്‍, ബോള്‍ പാസിങ്, മ്യൂസിക്കല്‍ ചെയര്‍, പഴംതീറ്റ മല്‍സരം, മിഠായി പെറുക്കല്‍ തുടങ്ങിയവ അരങ്ങേറി.

Update: 2019-04-04 12:58 GMT

മബേല: ഒഴിവുദിനത്തെ വിശ്രമവിനോദ വേളയാക്കി മാറ്റി ഓവര്‍സീസ് കണ്ണൂര്‍ സിറ്റി വനിതാ കൂട്ടായ്മ. മബേല ഫാം ഹൗസില്‍ വീട്ടമ്മമാരും അവരുടെ കുട്ടികളും ചേര്‍ന്നാണ് വിനോദ കായിക മല്‍സരങ്ങള്‍ നടത്തിയത്. ലെമണ്‍ സ്പൂണ്‍, ബോള്‍ പാസിങ്, മ്യൂസിക്കല്‍ ചെയര്‍, പഴംതീറ്റ മല്‍സരം, മിഠായി പെറുക്കല്‍ തുടങ്ങിയവ അരങ്ങേറി. മുല്ലബി താരീഖ്, വസീല ഷംസുദ്ദീന്‍, അഫ്‌സീന നജീബ്, സുഫീറ ടീച്ചര്‍, സെബീന റാഫി, ഫായിസ ഫൈസല്‍ തുടങ്ങിയവര്‍ വിജയികളായി.

കുട്ടികളുടെ മല്‍സരങ്ങളില്‍ സീനിയര്‍ വിഭാഗത്തിലെ ഫിദ, റിദ്‌വ, റയാന്‍ എന്നിവരും ജൂനിയര്‍ വിഭാഗത്തിലെ മുഹമ്മദ്, ഖദീജ, സിയ നൗഷാദ്, ഫിദ, മിശാല്‍, ഹംന എന്നിവരും ജേതാക്കളായി. വസീല ശംസുദ്ദീന്‍, നാദിയ അബ്ദുറഊഫ് എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു. പരിപാടിയില്‍ പങ്കെടുത്ത 41 കുട്ടികള്‍ക്കുള്ള പ്രോല്‍സാഹന സമ്മാനം വസീല ശംസുദ്ദീന്‍ വിതരണം ചെയ്തു. കണ്ണൂര്‍ സിറ്റിയിലെ വനിതകളുടെ ഈ ഒത്തുചേരല്‍ പഴയ കൂട്ടുകാരികളെയും സഹപാഠികളെയും ബന്ധുക്കളെയും നാട്ടുകാരെയും കാണാനും പഴയകാല ഓര്‍മകള്‍ അയവിറക്കാനുമുള്ള സംഗമവേദിയായി മാറി. നാട്ടില്‍ നിന്നും കുടുംബസമേതം സന്ദര്‍ശന വിസയില്‍ വന്നവരും സംഗമത്തില്‍ പങ്കാളികളായി. 

Tags:    

Similar News