കുവൈത്ത് സിറ്റി: ഓവര്‍സീസ് എന്‍സിപി- ഒഎന്‍സിപി ദേശീയ കമ്മിറ്റി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കൊവിഡ് 19 പശ്ചാത്തലത്തില്‍ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളെയും റിട്ടേണീസ് ഫോറം പ്രതിനിധികളെയും ഉള്‍പ്പെടുത്തി സൂം കോണ്‍ഫ്രന്‍സിങ് വഴിയാണ് ലീഡേഴ്സ് മീറ്റിങ് സംഘടിപ്പിച്ചത്. യോഗത്തില്‍ മുഖ്യാതിഥിയായി എന്‍സിപി ലോക്സഭാ കക്ഷി നേതാവും രാഷ്ട്രവാദി യുവതി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയുമായ സുപ്രിയ സുലെ എംപി പങ്കെടുത്തു. ഒഎന്‍സിപി ദേശീയ പ്രസിഡന്റ് ബാബു ഫ്രാന്‍സീസ് (കുവൈത്ത്)അധ്യക്ഷത വഹിച്ചു. ഒഎന്‍സിപി ദേശീയ ജനറല്‍ സെക്രട്ടറി ജിയോ ടോമി (യുഎഇ) സ്വാഗതം പറഞ്ഞു.
കൊവിഡ് 19 സാഹചര്യത്തില്‍ വിദേശത്തുനിന്നു നാട്ടിലേക്ക് മടങ്ങാന്‍ കാത്തിരിക്കുന്ന എല്ലാ പ്രവാസികളെയും അടിയന്തരമായി നാട്ടിലേക്ക് എത്തിക്കുന്നതിനാവശ്യമായ കൂടുതല്‍ വിമാനസര്‍വീസുകള്‍ വന്ദേ ഭാരത് മിഷന് വഴി അനുവദിക്കുക, വിവിധ വിമാന കമ്പനികളുടെ മറ്റു സര്‍വീസുകള്‍ക്കാവശ്യമായ അനുമതികള്‍ വേഗത്തില്‍ നല്‍കുക, കൊവിഡ് 19 മൂലം മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായം പ്രഖ്യാപിക്കുക, തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലേക്ക് വരുന്നവര്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലാ സംരംഭങ്ങളില്‍ വേഗത്തില്‍ തൊഴില്‍ ലഭ്യമാക്കാന്‍ മുന്‍ഗണന നല്‍കുക, സ്വന്തമായി തൊഴില്‍സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്നോട്ടുവരുന്നവര്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ അടിയന്തരപ്രാധാന്യമുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സുപ്രിയ സുലെ യോഗത്തില്‍ അറിയിക്കുകയും സംഘടനയുടെ പ്രവാസലോകത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും ഉറപ്പുനല്‍കുകയും ചെയ്തു.
ഒഎന്‍സിപി ഭാരവാഹികളായ യുഎഇയില്‍നിന്ന് സിദ്ദീഖ് ചെറുവീട്ടില്‍, രവി കൊമ്മേരി, അഹമ്മദ് കാസ്കര്‍, ബാബു ലത്തീഫ്, സൗദി അറേബ്യയില്‍നിന്ന് മുഹമ്മദ് ഷാ ടിബി, ബഹ്റെയ്നില്‍നിന്ന് രജീഷ് ആറ്റുകണ്ടത്തില്‍, ഖത്തറില്‍നിന്ന് ജിയോ ഷെല്ട്ടന്, ഒമാനില്‍നിന്ന് നിഷാദ് എം, കുവൈത്തില്‍നിന്ന് ബിജു സ്റ്റീഫന്‍, കെ വി അരുള്‍ രാജ്, പ്രകാശ് ജാദവ്, ജോഫി മുട്ടത്ത് റിട്ടേണീസ് ഫോറം പ്രതിനിധികളായി ശ്രീധരന് സുബ്ബയ്യ, നൂറുല്‍ ഹസ്സന്, അഖില്‍ പൊന്നാരത്ത്, സി ജി ജോഫ്രി, പി ടി സോണി, എന്‍സിപി ഓഫിസ് സോഷ്യല്‍ മീഡിയ ഹെഡ് സതീഷ് പവാര്‍ എന്നിവര്‍ പങ്കെടുത്തു. ഒഎന്‍സിപി കുവൈത്ത് ജനറല്‍ സെക്രട്ടറി ജീവ്സ് എരിഞ്ചേരി സംസാരിച്ചു.