തിരുവനന്തപുരം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള തീരുമാനം പിന്‍വലിക്കണം: ഓവര്‍സീസ് എന്‍സിപി

സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂര്‍ മാതൃകയില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം.

Update: 2020-08-21 08:49 GMT

കുവൈത്ത് സിറ്റി: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് നല്‍കാനുള്ള തീരുമാനത്തില്‍നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ഓവര്‍സീസ് എന്‍സിപി. സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പ്രത്യേക കമ്പനി രൂപീകരിച്ച് കൊച്ചി-കണ്ണൂര്‍ മാതൃകയില്‍ തിരുവനന്തപുരം വിമാനത്താവളത്തെ ആധുനികവത്കരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കണം.

വലിയ ആസ്തിയുള്ള മലയാളികളുടെ സ്വന്തം വിമാനത്താവളം സ്വകാര്യമേഖലയ്ക്ക് കൈമാറാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ ശക്തമായ പ്രതിഷേധം പ്രവാസികള്‍ ഉള്‍പ്പടെ എല്ലാവരിലും ഉയര്‍ന്നുവരുന്നതിനാല്‍ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഓവര്‍സീസ് എന്‍സിപി പ്രസിഡന്റ് ബാബു ഫ്രാന്‍സിസും ജനറല്‍ സെക്രട്ടറി ജീവസ് എരിഞ്ചേരിയും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. 

Tags:    

Similar News