ദമ്മാം: തായിഫിലെ കിങ് ഫൈസല്‍ ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ഓക്‌സിജന്‍ ശൃംഖല കേടായതിനെ തുടര്‍ന്ന് രോഗികളെ മറ്റു ആശുപത്രികളിലേക്കു മാറ്റി. രോഗികളെ മാറ്റുന്നതിനു റെഡ് ക്രസന്റ് വിഭാഗത്തിലെ 15 യുനിറ്റുകള്‍ പങ്കെടുത്തു. ഏഴു മണിക്കൂര്‍ സമയമെടുത്താണ് രോഗികളെ സുരക്ഷിതമായി മാറ്റിയതെന്ന് തായിഫ് ആരോഗ്യ കാര്യാലയം അറിയിച്ചു.