ആര്‍എസ്എസ്സിനോടുള്ള ജനങ്ങളുടെ സഹകരണം തെറ്റിദ്ധാരണമൂലം: അശ്‌റഫ് മൗലവി
ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയുമാണ്.
തിരുവനന്തപുരം: രാജ്യത്തെ പൗരന്‍മാരുടെ ആവശ്യങ്ങള്‍ക്കോ പ്രശ്‌നങ്ങള്‍ക്കോ പരിഹാരം കാണുന്നില്ലെന്ന് മാത്രമല്ല കൂടുതല്‍ പ്രയാസത്തിലേക്ക് തള്ളിവിടുന്ന തീരുമാനങ്ങള്‍ കൈകൊള്ളുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഭരണകൂടങ്ങളാണ് രാജ്യം ഭരിക്കുന്നതെന്ന് അശ്‌റഫ് മൗലവി മൂവ്വാറ്റുപുഴ.
അത്തരം ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ പ്രതികരിക്കുന്നവരെ കള്ളക്കേസില്‍ കുടുക്കുകയും രാജ്യദ്രോഹികളായി മുദ്രകുത്തുകയുമാണ്.അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ലക്ഷദ്വീപിലെ ഐഷ സുല്‍ത്താനക്കെതിരെയുളള രാജ്യദ്രോഹക്കേസ്.ജനങ്ങള്‍ സംഘപരിവാര അനുഭാവികളും സഹയാത്രികരും ആകുന്നത് തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടാണെന്നും, യഥാര്‍ത്ഥ സംഘ പരിവാരം എന്താണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തി സംഘ പരിവാരത്താല്‍ നിന്നും അവരെ പിന്തിരിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഖത്തര്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം മര്‍ഖിയ്യ ബ്ലോക്ക് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ സി മുഹമ്മദലി, അഹമ്മദ് കടമേരി, അസീം ഇബ്രാഹീം, സൈഫുദ്ദീന്‍ കണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു.