ആളുകളെ ഭിന്നിപ്പിക്കാനാണ് പോപുലര്‍ ഫ്രണ്ടും ആര്‍എസ്എസ്സും ശ്രമിക്കുന്നതെന്ന് വി ഡി സതീശന്‍
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരു പോലെ എതിര്‍ക്കുകയാണ്. ഇത്തരം ശക്തികളുമായി സമരസപ്പെടില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
മലപ്പുറം: വെറുപ്പും വിദ്വേഷവും പടര്‍ത്തി ആളുകളെ ഭിന്നിപ്പിക്കാനാണ് പോപുലര്‍ ഫ്രണ്ടും ആര്‍എസ്എസ്സും ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇത്തരം നീക്കങ്ങളെ കോണ്‍ഗ്രസ് രാഷ്ട്രീയമായി ചെറുക്കുമെന്നും സതീശന്‍ അവകാശപ്പെട്ടു.
ഭൂരിപക്ഷ-ന്യൂനപക്ഷ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരു പോലെ എതിര്‍ക്കുകയാണ്. ഇത്തരം ശക്തികളുമായി സമരസപ്പെടില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. ഇവര്‍ പരസ്പരം സഹായിക്കുന്ന ആളുകളാണ്. പരസ്പര സഹായം കൊണ്ടുള്ള നിലനില്‍പ്പാണ് രണ്ട് സംഘടനകള്‍ക്കും ഉള്ളത്. ഇത്തരം ശക്തികളെ പ്രോത്സാഹിക്കപ്പെടാന്‍ പാടില്ലെന്നും നിലക്ക് നിര്‍ത്തണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. വിഭജിക്കുന്നതിനെ ഒന്നിപ്പിക്കാനാണ് ഭാരത് ജോഡോ യാത്ര കൊണ്ട് ലക്ഷ്യമിടുന്നതെന്നും സതീശന്‍ പറഞ്ഞു.