നരേന്ദ്രമോദി 23 മുതല്‍ 25 വരെ യുഎഇയും ബഹ്‌റയ്‌നും സന്ദര്‍ശിക്കും
ബഹ്‌റയ്ന്‍ രാജാവ് ശെയ്ഖ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്ന മോദി മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.
ദുബയ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗസ്ത് 23നു വെള്ളിയാഴ്ച യുഎഇയിലും തുടര്‍ന്നു രണ്ടുദിവസങ്ങളില്‍ ബഹ്‌റയ്‌നിലും സന്ദര്‍ശനം നടത്തും. യുഎഇയുടെ പരമോന്നത ബഹുമതിയായ സായിദ് മെഡല്‍ സ്വീകരിക്കാനായാണ് വെള്ളിയാഴ്ച നരേന്ദ്രമോദിയെത്തുന്നത്. യുഎഇ യിലെ പരിപാടികള്‍ക്കു ശേഷമാണ് രണ്ടു ദിവസം ബഹ്‌റയ്ന്‍ സന്ദര്‍ശിക്കുക. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ആദ്യത്തെ ബഹ്‌റയ്ന്‍ സന്ദര്‍ശിക്കുന്നത്. ഇവിടെ പൊതുജനങ്ങളെ മോദി അഭിസംബോധന ചെയ്യും. അബൂദബി കിരീടാവകാശി ശെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്റെ ക്ഷണമനുസരിച്ചാണ് പ്രധാനമന്ത്രി എത്തുന്നത്. ഏപ്രില്‍ ആദ്യമാണ് യുഎഇയുടെ പരമോന്നത ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മോദിക്ക് സമ്മാനിക്കുമെന്ന് ശെയ്ഖ് മുഹമ്മദ് പ്രഖ്യാപിച്ചത്. ഇന്ത്യയും യുഎഇയും തമ്മിലുളള ബന്ധം കൂടുതല്‍ ദൃഢമാക്കാന്‍ നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് യുഎഇ രാഷ്ട്രപിതാവും പ്രഥമ പ്രസിഡന്റുമായ ശെയ്ഖ് സായിദിന്റെ സ്മരണയ്ക്കായുള്ള പുരസ്‌കാരം മോദിക്കു സമ്മാനിക്കുന്നതെന്നായിരുന്നു പ്രഖ്യാപനം.
അബൂദബിയിലെത്തുന്ന പ്രധാനമന്ത്രി യുഎഇ രാഷ്ട്രനേതാക്കളുമായി വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തും. തുടര്‍ന്ന് ശനിയാഴ്ച ബഹ്‌റയ്ന്‍ തലസ്ഥാനമായ മനാമയിലേക്ക് പോവും. അവിടെ പ്രധാനമന്ത്രി ശെയ്ഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ രാജകുമാരനുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തും. ബഹ്‌റയ്ന്‍ രാജാവ് ശെയ്ഖ് ഹമദ് ബിന്‍ ഈസാ അല്‍ ഖലീഫ ഒരുക്കുന്ന അത്താഴവിരുന്നില്‍ പങ്കെടുക്കുന്ന മോദി മനാമയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ നവീകരണപ്രവര്‍ത്തനം ഉദ്ഘാടനം ചെയ്യും.