മാര്‍പ്പാപ്പ ഞായറാഴ്ച്ച അബുദബിയില്‍

ഞായറാഴ്ച്ച രാത്രി 10 മണിക്ക് അബുദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തുന്ന മാര്‍പ്പാപ്പക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ മസ്ജിദ് ഇമാം ഡോ.അഹമ്മദ് അല്‍ തയ്യിബുമായി കൂടിക്കാഴ്ച നടത്തും.

Update: 2019-02-02 17:17 GMT

അബുദബി: കത്തോലിക്ക സഭയുടെ മേധാവി മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഞായറാഴ്ച്ച അബുദബിയിലെത്തുന്നു. ആദ്യമായാണ് മാര്‍പ്പാപ്പ പശ്ചിമേഷ്യയില്‍ സന്ദര്‍ശനം നടത്തുന്നത്. അബുദബി കിരീടാവകാശിയും യുഎഇ ഉപ സര്‍വ്വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ ക്ഷണ പ്രകാരമാണ് സന്ദര്‍ശനം. ഞായറാഴ്ച്ച രാത്രി 10 മണിക്ക് അബുദബി പ്രസിഡന്‍ഷ്യല്‍ വിമാനത്താവളത്തിലെത്തുന്ന മാര്‍പ്പാപ്പക്ക് ഔദ്യോഗിക വരവേല്‍പ്പ് നല്‍കും. തുടര്‍ന്ന് ഈജിപ്തിലെ അല്‍ അസ്ഹര്‍ മസ്ജിദ് ഇമാം ഡോ.അഹമ്മദ് അല്‍ തയ്യിബുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച്ച ഉച്ചക്ക് 12 ന് യുഎഇ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സ്വീകരണം ഒരുക്കും. വൈകിട്ട് 5 മണിക്ക് ശൈഖ് സായിദ് ഗ്രാന്റ് മസ്ജിദ് സന്ദര്‍ശനം നടത്തി മാനവ സാഹോദര്യ സംഗമത്തില്‍ പങ്കെടുക്കും. ചൊവ്വാഴ്ച അബുദബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന പൊതുചടങ്ങില്‍ ഒന്നര ലക്ഷം പേര്‍ പങ്കെടുക്കും. ചടങ്ങ് റിപ്പോര്‍ട്ട് ചെയ്യാനായി 30 രാജ്യങ്ങളില്‍ നിന്നുള്ള 700 ലധികം വരുന്ന മാധ്യമ പ്രവര്‍ത്തകരാണ് അബുദബിയിലെത്തിയിരിക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കുന്ന എല്ലാ സന്ദര്‍ശകര്‍ക്കും യു.എഇയിലെ സ്വകാര്യ സ്ഥാപനങ്ങള്‍ പൊതു അവധി നല്‍കിയിരിക്കുകയാണ്.

Tags:    

Similar News