കൊവിഡ് പ്രതിസന്ധി: ഖത്തര്‍ എയര്‍വേസിന് നാല് ബില്യണ്‍ ഡോളര്‍ നഷ്ടം
വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളായ A380, A330 എന്നിവക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. കൊവിഡ് വ്യാപനം മൂലം ദീര്‍ഘദൂര സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്.
വൈഡ് ബോഡി എയര്‍ക്രാഫ്റ്റുകളായ A380, A330 എന്നിവക്കാണ് കനത്ത നഷ്ടം സംഭവിച്ചത്. കൊവിഡ് വ്യാപനം മൂലം ദീര്‍ഘദൂര സര്‍വീസുകള്‍ ഗണ്യമായി കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്.
എന്നാല്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നികുതിയും മറ്റു ചെലവുകളും ഉള്‍പ്പെടെ വരുമാനത്തില്‍ 1.6 ബില്യണ്‍ ഡോളര്‍ വര്‍ധനവ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജെറ്റ് വിമാനങ്ങളുടെ ഇന്ധനം ലാഭിച്ചതും 15 ശതമാനം ശമ്പളം കുറച്ചതും 13,400 തൊഴിലാളികളെ പിരിച്ചുവിട്ടതും നഷ്ടം കുറയ്ക്കാന്‍ ഇടയാക്കിയെന്നും കമ്പനി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
കൊവിഡ് പകര്‍ച്ചവ്യാധി അന്താരാഷ്ട്ര വിമാന റൂട്ടുകളില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് പേര്‍ഷ്യന്‍ ഗള്‍ഫിലെ സൂപ്പര്‍ കണക്ഷന്‍ വിമാനങ്ങള്‍ക്കാണ്. കാരണം, ഇവിടങ്ങളില്‍ ആഭ്യന്തര സര്‍വീസുകള്‍ കുറവാണ്. കഴിഞ്ഞ മൂന്ന് വര്‍ഷമായി മൂന്ന് അയല്‍രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം മൂലം കമ്പനിക്ക് വലിയ നഷ്ടമുണ്ടായിരുന്നു.