ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഇന്ന് മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ ആകെ മരണം 306 ആയി. 44, 45, 58 വയസ്സുള്ളവരാണ് മരിച്ചത്. പുതുതായി 910 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 759 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നപ്പോള്‍ 151 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. ഇതോടെ നിലവിലുള്ള രോഗികളുടെ എണ്ണം 17,587 ആയി. 1712 പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നുണ്ട്. 442 പേര്‍ അത്യാഹിത വിഭാഗത്തിലാണ്.
Qatar covid updates