ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതാരംഭം
ഹോത്താ സുദൈര്‍, തുമൈര്‍ പ്രവിശ്യകളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോര്‍ട്ടും റോയല്‍ കോര്‍ട്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
റിയാദ്: ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ നാളെ റമദാന്‍ വ്രതത്തിന് തുടക്കമാവും. സൗദി അറേബ്യയില്‍ സൗദിയില്‍ ഈ വര്‍ഷത്തെ റമദാന്‍ വ്രതത്തിന് നാളെ തുടക്കം കുറിക്കുമെന്ന് സൗദി സുപ്രിം കോടതി അറിയിച്ചു. സൗദിയുടെ ചിലയിടങ്ങളില്‍ മാസപ്പിറവി ദര്‍ശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാളെ റമദാന്‍ ഒന്നായി പരിഗണിച്ച് വ്രതാരംഭത്തിന് തുടക്കം കുറിക്കുന്നതെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഹോത്താ സുദൈര്‍, തുമൈര്‍ പ്രവിശ്യകളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി സുപ്രിം കോര്‍ട്ടും റോയല്‍ കോര്‍ട്ടും ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖത്തര്‍ മതകാര്യ മന്ത്രാലയവും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതനുസരിച്ച് ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ റമദാന്‍ വ്രതാരംഭത്തിന് നാളെ തുടക്കമാകും. അതെ സമയം, ഒമാനില്‍ മാസപ്പിറവി കാണാത്തതിനെ തുടര്‍ന്ന് ശഅ്ബാന്‍ 30 പൂര്‍ത്തികരിച്ച് ശനിയാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു. അതിനിടെ, കോഴിക്കോട് കാപ്പാട് മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലും നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചിരുന്നു.