കുവൈത്ത് സിറ്റി: കുവൈത്തില്‍ ചൊവ്വാഴ്ച മുതല്‍ റമദാന്‍ വ്രതം ആരംഭിക്കും. കൊവിഡ് പശ്ചാത്തലത്തില്‍ എല്ലാ വകുപ്പുകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാത്രി 8 മുതല്‍ രാവിലെ അഞ്ചുവരെ കര്‍ഫ്യൂ നിലവിലുണ്ട്. രാത്രി 10 വരെ പുറത്ത് നടക്കാനുള്ള അനുവാദമുണ്ട്. തറാവീഹ് നമസ്‌കാരം 15 മിനിറ്റില്‍ തീര്‍ക്കും. സ്ത്രീകള്‍ക്ക് പള്ളികളില്‍ തറാവീഹ് സൗകര്യമില്ല. പള്ളികളില്‍ ക്ലാസുകള്‍ നടത്താന്‍ പാടില്ല. ഓരോ നമസ്‌കാരത്തിനു ശേഷവും പള്ളി അടക്കും. പള്ളികളില്‍ ഇഅ്തികാഫ്(ഭജനയിരിക്കല്‍) അനുവദിക്കില്ല. പള്ളികളിലും പൊതുസ്ഥലങ്ങളിലും വിപുലമായ നോമ്പുതുറയില്ല. സാമൂഹിക അകലം പാലിച്ച് ഭക്ഷണപ്പൊതി വിതരണം നടത്താം. റമദാനെ അനാദരിക്കുന്നവരെ കസ്റ്റഡിയിലെടുക്കും. വിപണിയില്‍ പരിശോധന ശക്തമാക്കും. അനധികൃത പിരിവ് പിടികൂടാന്‍ സ്‌ക്വാഡിനെ ചുമതലപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു.
Ramadan fasting in Kuwait on Tuesday