സാന്ത്വന പ്രവാസി ദുരിതാശ്വാസ നിധിയില്‍ റെക്കോഡ് ഗുണഭോക്താക്കള്‍

Update: 2022-04-11 12:39 GMT

തിരുവനന്തപുരം: നോര്‍ക്ക റൂട്ട്‌സിന്റെ് പ്രവാസി ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതി വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് റെക്കോഡ് സഹായവിതരണം. 4614 പേര്‍ക്ക് 30 കോടി രൂപയാണ് 2021-2022ല്‍ വിതരണം ചെയ്തത്. പദ്ധതി വിഹിതത്തില്‍ 100 ശതമാനം വിനിയോഗത്തോടെയാണ് ഏറ്റവും കൂടുതല്‍ ഗുണഭോക്താക്കളിലേക്ക് സാന്ത്വന എത്തിയത്. തൃശൂര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് സഹായം ലഭിച്ചത്853. ഏറ്റവും കുറവ് ഇടുക്കിയിലും. അഞ്ചു പേരാണ് ഇവിടെ ഗുണഭോക്താക്കള്‍. കൊല്ലം715, തിരുവനന്തപുരം675 , മലപ്പുറം521, കോഴിക്കോട്405, പാലക്കാട്265, ആലപ്പുഴ255, എറണാകുളം250, കണ്ണൂര്‍205, പത്തനംതിട്ട200, കാസര്‍ഗോഡ്105, കോട്ടയം150, വയനാട്10 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ ഗുണഭോക്താക്കളുടെ എണ്ണം. 201718 വര്‍ഷത്തില്‍ 1053 പേര്‍ക്കാണ് സ്വാന്ത്വന വഴിയുള്ള സഹായം ലഭിച്ചത്. 6.30 കോടി രൂപയാണ് വിതരണം ചെയ്തത്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 4156, 4102, 4445 എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കളുടെ എണ്ണം. യഥാക്രമം 25 കോടി, 24.25 കോടി, 27 കോടി രൂപ വീതം വിതരണം ചെയ്തു.

തിരികെയെത്തിയ കേരളീയര്‍ക്കായുളള നോര്‍ക്കയുടെ ഒറ്റത്തവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് ംംം.ിീൃസമൃീീെേ.ീൃഴ വഴി അപേക്ഷിക്കാം. വാര്‍ഷിക വരുമാനം ഒന്നര ലക്ഷം രൂപയില്‍ കവിയാത്ത പ്രവാസി മലയാളികളുടെ/ അടുത്ത കുടുംബാംഗങ്ങളുടെ ചികിത്സക്ക് 50,000 രൂപ, മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികള്‍ക്ക് 1,00,000 രൂപ, പെണ്‍മക്കളുടെ വിവാഹാവശ്യത്തിന് 15,000 രൂപ, പ്രവാസിക്ക്/ കുടുംബാംഗങ്ങള്‍ക്ക് ഭിന്നശേഷി ഉപകരണങ്ങള്‍ വാങ്ങുന്നതിന് 10,000 രൂപ എന്നിങ്ങനെയാണ് പരമാവധി സഹായം. വിശദാംശങ്ങള്‍ക്ക് 18004253939 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. 0091 880 20 12345 എന്ന നമ്പരില്‍ വിദേശത്തുനിന്നും മിസ്ഡ് കോള്‍ സേവനവും ലഭ്യമാണ്.

Tags:    

Similar News