സൗദിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 2,779 പേര്‍ക്ക്; 42 മരണം
മുന്‍ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്.
ദമ്മാം: സൗദിയില്‍ ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചത് 2,779 പേര്‍ക്ക് മാത്രം. മുന്‍ദിവസങ്ങളെ അപേക്ഷിച്ച് രോഗികളുടെ എണ്ണത്തില്‍ വലിയ കുറവാണ് കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയത്. സൗദിയില്‍ ഇതിനകം കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 2,32,259 ആയി. 42 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് പുതുതായി മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പട്ടവരുടെ എണ്ണം 2,223 ആയി. 1,742 പേരാണ് സുഖം പ്രാപിച്ചത്. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1,67,138 ആയി.
62,898 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 2,245 പേരുടെ നില ഗുരുതരമാണ്. റിയാദ്- 247, ജിദ്ദ- 191, ഹുഫൂഫ്- 164, ദമ്മാം- 157, മക്ക- 157, തായിഫ്- 119, ഖമീസ് മുശൈത്- 119, മുബറസ്- 99, അബ്ഹാ- 95, മദീന- 94, നജ്റാന്‍- 94, ഹഫര്‍ ബാതിന്‍- 82, ഖതീഫ്- 80, ഹായില്‍- 71, ഖര്‍ജ്- 70 സ്വഫ്‌വാ- 56, തബൂക്- 47, കോബാര്‍- 46, ബുറൈദ- 30, ജുബൈല്‍- 29, അസീര്‍- 27, ഷര്‍വ- 27, ദഹ്റാന്‍- 26.