ഐഎന്‍എല്‍ സംസ്ഥാന ഘടകത്തെ പിരിച്ചുവിട്ട നടപടിക്കെതിരേ സൗദി ഐഎംസിസി

ഭിന്നിപ്പ് ഒഴിവാക്കി രഞ്ജിപ്പിനുള്ള സാധ്യതകള്‍ രൂപപ്പെട്ടു വരുമ്പോഴെല്ലാം അസ്വസ്തനാവുന്ന പ്രഫ. സുലൈമാന്‍ സാഹിബ്, എല്ലാ മാന്യതകളും കാറ്റില്‍ പരത്തി ദേശീയ സമിതി എന്ന പേരില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ഒന്നര മണിക്കൂര്‍ മീറ്റിങ്ങിലൂടെ കേരളത്തിലെ സംഘടനാ സംവിധാനങ്ങള്‍ മുഴുവന്‍ തന്റെ താല്പര്യക്കാരുടെ പ്രീതിക്ക് വേണ്ടി പിരിച്ചു വിട്ടുകൊണ്ട് ഈ പ്രസ്ഥാനത്തിന്റെ മഹിതമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തെയാണ് പിച്ചി ചീന്തിയത്.

Update: 2022-02-14 00:44 GMT

ജിദ്ദ: രാജ്യത്ത് ജനാതിപത്യ രീതിയില്‍ തിരഞ്ഞെടുത്ത പാര്‍ട്ടി ഘടകത്തെ പിരിച്ചു വിട്ട നടപടി അപലപനീയവും ധിക്കാരവുമാണെന്നു സൗദി ഐഎംസിസി. പാര്‍ട്ടിയില്‍ രൂപപ്പെട്ട ഗ്രൂപ്പിസത്തിന്നു കാലങ്ങളായി ആശീര്‍വാദം നല്‍കി ഈ പ്രസ്ഥാനത്തെ തന്റെ തല്പരരുടെ കൈകളില്‍ ഏല്‍പ്പിക്കാനുള്ള കഠിനാദ്ധ്വാനം സുലൈമാന്‍ സാഹിബ് തുടങ്ങിയിട്ട് വര്ഷങ്ങളായി. മഹാനായ മെഹബൂബ് മില്ലത്ത് ഇരുന്ന സീറ്റില്‍ ഇരുന്നു കൊണ്ടാണ് ഇത്തരം അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കു അദ്ദേഹം നേതൃത്വം നല്‍കുന്നതെന്ന് സൗദി ഐഎംസിസി കുറ്റപ്പെടുത്തി.

ഭിന്നിപ്പ് ഒഴിവാക്കി രഞ്ജിപ്പിനുള്ള സാധ്യതകള്‍ രൂപപ്പെട്ടു വരുമ്പോഴെല്ലാം അസ്വസ്തനാവുന്ന പ്രഫ. സുലൈമാന്‍ സാഹിബ്, എല്ലാ മാന്യതകളും കാറ്റില്‍ പരത്തി ദേശീയ സമിതി എന്ന പേരില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ഒന്നര മണിക്കൂര്‍ മീറ്റിങ്ങിലൂടെ കേരളത്തിലെ സംഘടനാ സംവിധാനങ്ങള്‍ മുഴുവന്‍ തന്റെ താല്പര്യക്കാരുടെ പ്രീതിക്ക് വേണ്ടി പിരിച്ചു വിട്ടുകൊണ്ട് ഈ പ്രസ്ഥാനത്തിന്റെ മഹിതമായ ഒരു രാഷ്ട്രീയ സംസ്‌കാരത്തെയാണ് പിച്ചി ചീന്തിയത്.

പാര്‍ട്ടി ഭരണ ഘടന അനുശാസിക്കുന്ന ഒരു വ്യവസ്ഥകളും പാലിക്കാതെ ഒരു ടീമിനെ തട്ടിക്കൂട്ടി ദേശീയ നേതൃത്വം എന്ന വിശേഷണം നല്‍കി സ്വയം പ്രസിഡന്റായി കാലങ്ങളായി ഈ പ്രസ്ഥാനത്തെ എല്ലായ്‌പ്പോഴും പ്രതിസന്ധിയിലാക്കി മറ്റാര്‍ക്കോ കൊടുത്ത വാക്കു നിറവേറ്റാനുള്ള ശ്രമമാണ് ഇത്തരം തരം താണ ഇടപെടലിലൂടെ നടത്തുന്നത്. മുസ്‌ലിം ഭൂരിപക്ഷമുള്ള സ്വന്തം തട്ടകത്തില്‍ നിന്ന് ഈ മൂന്നു ദശാബ്ദത്തിനിടയില്‍ ഒരു പഞ്ചായത്ത് മെമ്പറെ പോലും സൃഷ്ട്ടിക്കാന്‍ കഴിയാത്ത വ്യക്തി സംഘടനാ സംവിധാനമുള്ളയിടത്തെല്ലാം മറ്റാരുടെയോ അജണ്ട നിറവേറ്റുന്ന രീതി കുറെ കാലങ്ങളിലായി അദ്ദേഹം തുടരുകയാണ്. വളരെ നല്ല സംഘടനാ സംവിധാനമുണ്ടായിരുന്ന തമിഴ് നാട്ടിലെ നാശം പൂര്‍ത്തീകരിച്ചതിന്റെ ശേഷം ഇപ്പോള്‍ അദ്ദേഹം കേരളം സംവിധാനത്തെയും നശിപ്പിക്കുകയാണ്. ഇതിനെതിരേ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് പ്രഫസര്‍ എ പി അബ്ദുല്‍ വഹാബിനു പിന്നില്‍ അണിനിരക്കും.

പാര്‍ട്ടി സംവിധാനങ്ങള്‍ പിരിച്ചു വിട്ട ഈ അധാര്‍മിക നടപടിക്കെതിരേ സൗദി ഐഎംസിസി ശക്തമായി പ്രതിഷേധിക്കുന്നു. പ്രഫസ്സര്‍ എ പി അബ്ദുല്‍ വഹാബിന്റെ തുടര്‍ നീക്കങ്ങള്‍ക്കു സൗദി ഐഎംസിസി പൂര്‍ണ പിന്തുണ പ്രഖ്യാപിക്കുന്നു എന്ന് എ എം അബ്ദുല്ലക്കുട്ടി

(പ്രസിഡണ്ട്), സയ്യിദ് ഷാഹുല്‍ ഹമീദ് (ജിസിസി ട്രഷറര്‍), നാസര്‍ കുറുമാത്തൂര്‍ (ട്രഷറര്‍ സൗദി നാഷണല്‍ കമ്മറ്റി), മുഫീദ് കൂരിയാടന്‍ (നാഷണല്‍ ഓര്‍ഗനൈസിങ് സെക്രട്ടറി), എന്‍ കെ ബഷീര്‍

അബ്ദുല്‍ റഹിമാന്‍ ഹാജി അബഹ, കരീം മൗലവി കട്ടിപ്പാറ (വൈസ് പ്രസിഡന്റുമാര്‍), മന്‍സൂര്‍ വണ്ടൂര്‍, യൂനുസ് മൂന്നിയൂര്‍ അല്‍ഖുറയാത്ത്, അബ്ദുല്‍ കരീം പയമ്പ്ര, നൗഷാദ് മാര്യാട് മക്ക (സെക്രട്ടറിമാര്‍), മൊയ്തീന്‍ ഹാജി തിരൂരങ്ങാടി, എ പി അബ്ദുല്‍ ഗഫൂര്‍ (ജിദ്ദ), ഫാസില്‍ (റിയാദ്)

എപി മുഹമ്മദ്കുട്ടി (റിയാദ്), ഒ സി നവാഫ് (ദമ്മാം), നജ്മുദ്ധീന്‍ മുക്കന്‍ (അല്‍ ഖോബാര്‍), അബ്ദുല്‍ റസാഖ് പടനിലം (ഖത്തീഫ്), ഹംസ കാട്ടില്‍ (ജുബൈല്‍), ഷാജി അരിമ്പ്രത്തൊടി (ജിദ്ദ) എന്നിവര്‍ അറിയിച്ചു.

Tags:    

Similar News