സൗദി: വിദേശികള്‍ അയക്കുന്ന പണത്തില്‍ വര്‍ധന

2019 മെയ് മാസത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 11.83 ബില്ല്യന്‍ റിയാലാണ് മെയ് മാസം വിദേശികള്‍ അയച്ചത്. 2019ല്‍ 9.99 ബില്ല്യന്‍ റിയാലാണ് വിദേശികളയച്ചത്.

Update: 2020-06-30 14:21 GMT
സൗദി: വിദേശികള്‍ അയക്കുന്ന പണത്തില്‍ വര്‍ധന

ദമ്മാം: സൗദിയില്‍ വിദേശികള്‍ അയക്കുന്ന പണത്തില്‍ കഴിഞ്ഞ മാസം വര്‍ധനവ് രേഖ പ്പെടുത്തിയതായി സൗദി മോണിറ്ററിങ് അതോറിറ്റി അറിയിച്ചു. 2019 മെയ് മാസത്തെ അപേക്ഷിച്ച് 18 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. 11.83 ബില്ല്യന്‍ റിയാലാണ് മെയ് മാസം വിദേശികള്‍ അയച്ചത്. 2019ല്‍ 9.99 ബില്ല്യന്‍ റിയാലാണ് വിദേശികളയച്ചത്. അതേസമയം സ്വദേശികള്‍ അയക്കുന്ന പണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറവാണ്് രേഖപ്പെടുത്തിയത്.


Tags:    

Similar News