
താനൂർ : ദിവസങ്ങൾക്ക് മുമ്പ് സൗദിയിൽ ജോലിക്കിടെ അപകടം സംഭവിച്ച് മരണപെട്ട താനൂർ കാരാട് സ്വദേശി ചുണ്ടൻവീട്ടിൽ പുതിയ നാലകത്ത് നൗഫൽ (46)ന്റെ മയ്യിത്ത് നാളെ സൗദിയിൽ ഖബറടക്കും. 16 വർഷത്തോളമായി പ്രവാസജീവിതം നയിച്ചിരുന്ന നൗഫൽ ആദ്യം ലാബ് ടെക്നീഷ്യനായും പത്ത് വർഷത്തോളമായി അലൂമിനിയം ഫാബ്രിക്കേഷൻ ജോലിയും ചെയ്തു വരികയായിരുന്നു.
ഫെബ്രുവരി 12ന് സൗദി സമയം വൈകിട്ട് 6 മണിയോടെ ജോലിക്കിടെ അപകടം സംഭവിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചിരുന്നുവെങ്കിലും പിറ്റേ ദിവസം രാവിലെ മരണം സംഭവിച്ചു.
താനൂരിൽ വ്യാപാരിയായിരുന്ന വി വി എൻ കുഞ്ഞി മൂസ,സി പി ഫാത്തിമ ദമ്പതികളുടെ മകനാണ്.ഭാര്യ: നെബീല.മക്കൾ: അഫാൻ, ആയി ,ഹദീം. സഹോദരങ്ങൾ: മുഹമ്മദ് അൻവർ, സാബിറലി (ഇരുവരും സൗദി),തഫ്സില, റസിയ, ഫസീല.